ഉഷ്ണതരംഗം: ഒഡിഷയിൽ മൂന്നു ദിവസത്തിനിടെ 20 മരണം
text_fieldsഭുവനേശ്വർ: ഉഷ്ണതരംഗം തുടരുന്ന ഒഡിഷയിൽ സൂര്യാതപമേറ്റ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 20 പേർ മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ 99 മരണങ്ങൾ സൂര്യാതപം മൂലമാണെന്ന് സംശയമുണ്ട്. 20 എണ്ണം മാത്രമാണ് ഈ ഗണത്തിലുള്ളതാണെന്ന് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ്, ആറുപേർ സുര്യാതപമേറ്റ് മരിച്ചതായി വ്യക്തമായിട്ടുണ്ട്.
ബോലംഗിർ, സാംബൽപുർ, ഝാർസുഗഡ, കിയോഞ്ചാർ, സോനേപുർ, ബലാസോർ ജില്ലകളിലാണ് മരണമേറെയും. വിവിധ ജില്ലകളിൽ മുന്നറിയിപ്പ് തുടരുകയാണ്. അതിനിടെ, സംസ്ഥാനത്തിന്റെ തീരജില്ലകളിൽ തിങ്കളാഴ്ച കനത്ത മഴ പെയ്തു. ഇത് ഈ മേഖലകളിൽ ചൂടിന് നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.