ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ
text_fieldsന്യുഡൽഹി: കടുത്ത ഉഷ്ണ തരംഗത്തിൽ ഇന്ത്യയിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുകയാണ്. ഞായറാഴ്ച ഇവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയാണ് റിപ്പോർട്ട് ചെയ്തത്. 44 ഡിഗ്രി സെൽഷ്യസുമായി മഹാരാഷ്ട്രയിലെ അകോലയിലാണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇത് കൂടാതെ രാജസ്ഥാനിലെ ബാർമറിലും 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച ഡൽഹിയിലും താപനിലകൂടിയ ദിവസമായിരുന്നെന്നും നജഫ്ഗഡ് മോണിറ്ററിംഗ് സ്റ്റേഷനിൽ പരമാവധി താപനില 41.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥയാണ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപനില കൂടാന്‍ കാരണമാക്കുന്നതെന്നും ഏപ്രിൽ 3 മുതൽ 7 വരെ ദക്ഷിണ ഹരിയാന, ഡൽഹി, ദക്ഷിണ ഉത്തർപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, തുടങ്ങിയ പ്രദേശങ്ങളിൽ ഉഷ്ണതരംഗങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം മൂലം അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.