ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗ കാരണം മലിന ജലം തന്നെ
text_fieldsഅമരാവതി: ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം ബാധിച്ച് 500ലധികം പേർ ആശുപത്രിയിലായത് മലിനമായ വെള്ളം കുടിച്ചെതിനാലെന്ന് കണ്ടെത്തൽ. ലെഡും നിക്കലും അടങ്ങിയ ള്ളം ഉപയോഗിച്ചതിനാലാണ് രോഗം പിടിപെട്ടതെന്നാണ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിലാണ് മൂന്ന് ദിവസം മുമ്പ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. നേരത്തെ, മലിന ജലമല്ല കാരണമെന്ന് സർക്കാർ അധികൃതർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഉത്തരവ് പ്രകാരം ആരോഗ്യപ്രവർത്തകർ അടിയന്തരമായി സ്ഥലത്ത് ക്യാമ്പ് ചെയ്ത് പഠനം നടത്തിയിരുന്നു. എയിംസിൽ നിന്ന് ഡോക്ടർമാരും ഇവിടേക്കെത്തി. വെള്ളം ഉപയോഗിച്ച എല്ലാവരും കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ഏലൂരുവിലാണ് നൂറുകണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. ഏലൂരുവില്‍ ആളുകൾ കൂട്ടത്തോടെ തളർന്ന് വീണതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് സന്നിബാധ പോലെ തോന്നുകയും പലരും ഛർദിക്കുകയും ചെയ്തു. നിരവധി പേര്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശങ്ക വര്‍ദ്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.