കാലവർഷക്കെടുതി; രണ്ടായിരത്തോളം പേർ ഈ വർഷം മരിച്ചെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കാലവര്‍ഷക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലുമായി ഇന്ത്യയൊട്ടാകെ ഈ വര്‍ഷം രണ്ടായിരത്തോളം പേര്‍ക്ക് ജീവനാശം സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയിൽ എം.കെ രാഘവന് എം.പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ 138 ആളുകള്‍ മരിക്കുകയും, 9720 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കാക്കിയ നാശനഷ്ടങ്ങള്‍ക്ക് 2018-19 വര്‍ഷക്കാലം കേരളത്തിന് 192.60 കോടി രൂപ, 2019-20 വര്‍ഷക്കാലം 136.65 കോടി, 20-21 വര്‍ഷക്കാലം 314 കോടി, 21-22 വര്‍ഷക്കാലം 251.20 കോടി രൂപയും കേന്ദ്രം വിവിധ ദുരന്തനിവാരണ പദ്ധതികളിലൂടെ അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൂഴ്ത്തിവെപ്പ്; നിലവിലുള്ളത് 161 കേസുകൾ
ന്യൂഡൽഹി: മരുന്നുകള്‍, സാനിറ്റൈസറുകള്‍, മാസ്കുകള്‍, ഓക്സിമീറ്ററുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ പൂഴ്ത്തിവെച്ചത് പിടിച്ചെടുത്ത 161 കേസുകള്‍ ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യരംഗത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എം.വി. ശ്രേയാംസ് കുമാര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.