മഴയിൽ മുങ്ങി ഉത്തരേന്ത്യ: നൂറ് മരണം; യമുനയിൽ ജലനിരപ്പ് അപകടനിലക്ക് മുകളിൽ
text_fieldsഷിംല: ഉത്തരേന്ത്യയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രളയവും, മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിരുന്നു. ഹിമാചൽ പ്രദേശിൽ മാത്രം 80-ഓളം പേരാണ് കനത്ത മഴയെ തുടർന്ന് മരണപ്പെട്ടത്. വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും മൂലം വിദേശികളുൾപ്പെടെ മുന്നോറോളം പേർ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
കനത്ത മഴയിൽ പഞ്ചാബിലും ഹരിയാനയിലും മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർത്ഥാടകർ കൊല്ലപ്പെടുകയും 1 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 207.25 അടിയാണ് നിലവിലെ ജലനിരപ്പ്. 1978ലാണ് ഇതിന് മുമ്പ് യമുനയിൽ ജലനിരപ്പ് 200 കടക്കുന്നത്.
മഴക്കെടുതി രൂക്ഷമായ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.