Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 3:52 PM IST Updated On
date_range 2 March 2019 11:00 AM ISTഡൽഹിയിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിനഗരത്തിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് നഗരത്തിലെ തിരക്കേറിയ പാതകളിൽ വെള്ളം കയറി. കനത്ത ഗതാഗത കുരുക്കും തുടരുകയാണ്.
നഗരത്തിലെ ചില പാതകളിലെ വെള്ളക്കെട്ടിനെ കുറിച്ച് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് ബൈറോൺ റോഡിലെ ഗതാഗതം താൽകാലികമായി നിരോധിച്ചു.
ലാജ്പത് നഗർ, മോദി മിൽ അണ്ടർ പാസ്, ആർ.ടി.ആർ മാർഗ്, ജി.ടി കാർനാൽ റോഡ്, െഎ.പി മാർഗ് എന്നിവങ്ങളിലെല്ലാം വെള്ളം കയറി. അതേ സമയം, മഴയുടെ അളവിൽ ശനിയാഴ്ചയോടെ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story