ചെന്നൈയിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
text_fieldsചെന്നൈ: അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങൾക്ക് സമീപം രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ചെന്നൈ ഉൾപ്പെട്ട വടക്കൻ തമിഴകത്തും ആന്ധ്രയുടെ തെക്കൻ തീരപ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
വരുന്ന തിങ്കൾ, െചാവ്വ ദിവസങ്ങളിൽ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നും ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. ബാലചന്ദ്രൻ അറിയിച്ചു. കഴിഞ്ഞ വർഷം ആഞ്ഞടിച്ച വർദ ചുഴലിക്കാറ്റിെൻറ ദുരന്തം വിട്ടുമാറാത്ത ചെന്നൈയിൽ പുതിയ മുന്നറിയിപ്പ് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അതിനിടെ, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ ദുരന്തം വിതച്ച ഒാഖി ചുഴലിക്കാറ്റിൽ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കുമെന്നും മറ്റ് സഹായങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ ഫോണിൽ വിളിച്ച് അറിയിച്ചു.
ഇതുവരെ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒൻപത് പേർ മരിച്ചു. മുപ്പതോളം മത്സ്യത്തൊഴിലാളികളെ കാണാനിെല്ലന്ന സംസ്ഥാന സർക്കാറിെൻറ കണക്കുകൾക്കെതിരെ തിരുനെൽവേലിയിലും കന്യാകുമാരിയിലും ജനം പ്രതിഷേധവുമായി രംഗത്തെത്തി. മത്സ്യബന്ധനത്തിനു പോയ നൂറോളം പേരെ കാണാനില്ലെന്നും കടലിൽ അകപ്പെട്ട ഇവരെ രക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതായും ആരോപിച്ച് ജനം ദേശീയപാതകൾ ഉപരോധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തിരുവണ്ണാമലൈ ജില്ലയിലെ സാത്തന്നൂരിലാണ്. 23 െസൻറീമീറ്റർ. വടക്ക് കിഴക്കൻ മൺസൂണിൽ ഇപ്രാവശ്യം 100 സെൻറീമീറ്ററിലധികം മഴ ചെന്നൈയിൽ ലഭിച്ചു.
മൂന്നുമാസങ്ങളിലായി സാധാരണ എൺപത് സെൻറീമീറ്റർ മഴയാണ് ലഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.