Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ കനത്ത...

തമിഴ്​നാട്ടിൽ കനത്ത മഴ; 14 ജില്ലകളിൽ അതീവ ജാഗ്രത, വിദ്യാലയങ്ങൾക്ക്​ അവധി

text_fields
bookmark_border
chennai rain
cancel
camera_alt

​കനത്ത മഴയിൽ വെള്ളം കയറിയ ചെന്നൈ നഗരം

ചെന്നൈ: രണ്ട്​ ദിവസമായി തുടരുന്ന കനത്ത മഴയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട്​. ചെന്നൈയിലേക്ക്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമൂന്ന്​ ദിസത്തേക്ക്​ യാത്ര മാറ്റിവെക്കണമെന്ന്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. രണ്ട്​ ദിവസത്തേക്കാണ്​ അവധി പ്രഖ്യാപിച്ചിരിക്കുന്നത്​. സർക്കാർ ഓഫിസുകൾക്കും അവധിയാണ്​. സ്വകാര്യ സ്​ഥാപനങ്ങൾ അവധി നൽകുകയോ ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ​ജോലി നോക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്ന്​ സ്റ്റാലിൻ അറിയിച്ചു. സംസ്​ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ചെന്നൈ, വെല്ലൂർ,നാഗപട്ടണം, കാരക്കൽ തുടങ്ങിയ ജില്ലകളിൽ അതിശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. ബുധനാഴ്ച വരെ മഴ തുടരാനാണ്​ സാധ്യത.

കഴിഞ്ഞ 12 മണിക്കൂറിനിടെ 20 സെ.മീ മഴയാണ്​ ചെന്നൈയിൽ പെയ്​തതെന്ന്​ ആരോഗ്യമന്ത്രി സുബ്രഹ്​മണ്യൻ അറിയിച്ചു. വെള്ളക്കെട്ടുണ്ടായ 500 ഇടങ്ങളിൽ പമ്പ്​ സെറ്റുകൾ ഉ​പയോഗിച്ച്​ ജലം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. 50000 ഭക്ഷണപ്പൊതികൾ കഴിഞ്ഞ ദിവസം വിതരണം ചെയ്​തു. താൽകാലിക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. ആയിരക്കണക്കിന്​ വീടുകളും കടകളും വെള്ളത്തിൽ മുങ്ങിയ അവസ്​ഥയിലാണുള്ളത്​. വെള്ളപ്പൊക്കത്തെ തുടർന്ന്​ നിർത്തി വെച്ച സബർബൻ ട്രെയിൻ സർവീസ്​ പുനഃസ്​ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

അതേസമയം, മഴക്കെടുതി സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്നും തുകയനുവദിക്കാൻ അഭ്യർഥിച്ചതായും സ്റ്റാലിൻ ട്വീറ്റ്​ ചെയ്​തു. തമിഴ്​നാട്ടിലെ ദുരന്ത ബാധിതർക്കായി പ്രാർഥിക്കുന്നതായും കേന്ദ്രത്തിന്‍റെ സഹായം ഉറപ്പുവരുത്തുമെന്നും മോദി ട്വീറ്റ്​ ചെയ്​തു. തമിഴ്​നാട്​ സെക്രട്ടറി ഡോൽഫിൻ ശ്രീധരനെ റിലീഫ്​ പ്രവർത്തനങ്ങൾക്ക്​ നിയോഗിച്ചതായി ബി.ജെ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai rainTamil Naduheavy rain
News Summary - Heavy rain in Chennai; holiday for education institutions
Next Story