കന്യാകുമാരിയിൽ മഴ; ആറ്റിൻകരയോരങ്ങളിൽ മുന്നറിയിപ്പ്
text_fieldsനാഗർകോവിൽ: കന്യാകുമാരിയിൽ മഴ ശക്തമായ സാഹചര്യത്തിൽ ആറ്റിൻകരയോരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ശക്തമായ മഴ ഞായറാഴ്ച പുലർച്ചെയാണ് നിലച്ചത്. പ്രദേശത്തെ ഡാമുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
ആറുകളിലും ജലനിരപ്പ് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ കരയോരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുഴിത്തുറ താമ്രപർണി യാറ്, പറളിയാറ്, കുറ്റിയാറ്, വള്ളിയാറ് തുടങ്ങിയവ കരകവിഞ്ഞ് ഒഴുകി.
തൃപ്പരപ്പ് അരുവിയിൽ ജലനിരപ്പ് കൂടിയതു കാരണം വിനോദ സഞ്ചാരികളെ പ്രദേശത്ത് കടത്തിവിടുന്നത് വിലക്കിയിട്ടുണ്ട്. പേച്ചിപ്പാറ അണയിൽ ജലനിരപ്പ് 37അടിയും,പെരുഞ്ചാണിയിൽ 65 അടിയുമായി ഉയർന്നു. ജില്ലയൊട്ടാകെ ശരാശരി 85 മി.മീ മഴ ലഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.