തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കനത്ത മഴ; നിര്‍ത്തിയിട്ട ബസ്സുകള്‍ ഒലിച്ചുപോയി - വിഡിയോ
text_fieldsചെന്നൈ: കനത്ത മഴയെ തുടർന്ന് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
VIDEO | Tamil Nadu: Heavy rains which continued for around 15 hours due to Cyclone Fengal causes inundation in the Uthangarai area of Krishnagiri district impacting lives of people. Water is flowing above the road, has entered the houses in residential areas. #CycloneFengal… pic.twitter.com/NHhvp9OHXc
— Press Trust of India (@PTI_News) December 2, 2024
കനത്ത മഴയിൽ തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ഉരുൾപ്പൊട്ടലുണ്ടായത്.
ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫിൻജാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.