കനത്ത മഴയിൽ വിറങ്ങലിച്ച് പശ്ചിമ ബംഗാളും ഒഡിഷയും ഗോവയും
text_fieldsകൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദംമൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങ ളിൽ കനത്ത മഴ. പശ്ചിമ ബംഗാളിൽ നിരവധിയിടങ്ങളിൽ വ്യാഴാഴ്ച തുടങ്ങിയ മഴ വെള്ളിയാഴ് ച വരെ നിർത്താതെ പെയ്തു. സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയും ശക്തമായ മഴക്ക് സാക്ഷ്യംവഹിച്ചു. കിഴക്കുപടിഞ്ഞാറൻ മിഡ്നാപുർ, 24 പർഗാന ജില്ലകൾ എന്നിവിടങ്ങളിലാണ് കൂടുതൽ വൃഷ്ടി ഉണ്ടായത്. ബംഗാൾ ഉൾക്കടൽ തീരത്തെ ദിഗ നഗരത്തിൽ 226 മില്ലി മീറ്റർ പെയ്ത് മഴ റെക്കോഡിട്ടു. ഇവിടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഒഡിഷയിൽ തീരമേഖലകളിൽ മൂന്നാം ദിനവും മഴ തുടരുകയാണ്. മഴക്കെടുതിയിൽ മൂന്നു പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു ജില്ലകളിൽ മതിലുകൾ തകർന്നുവീണാണ് മരണം. പ്രളയ സാധ്യത മുന്നിൽകണ്ട് മുൻകരുതലുകൾ എടുക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയതായി പ്രത്യേക ദുരിതാശ്വാസ കമീഷണർ പ്രദീപ് ജെന അറിയിച്ചു.
തലസ്ഥാനമായ ഭുവനേശ്വറിൽ രണ്ടു ദിവസങ്ങളിലായി പെയ്തത് 253 മില്ലി മീറ്റർ മഴയാണ്. 11 ജില്ലകളിൽ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചു.
ഗോവയിലും മഴക്ക് ശമനമില്ലാത്തതിനെ തുടർന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുതിയ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മീൻപിടിത്തക്കാരോട് കടലിൽ പോവരുതെന്നും വിനോദസഞ്ചാരികളോട് താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ദേശീയപാതകൾ അടക്കമുള്ളവ ഇവിടെ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. മണ്ഡോവി നദിയിലെ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.