Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ട്​ സംസ്ഥാനങ്ങളിൽ...

എട്ട്​ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന്​ ദിവസങ്ങളിൽ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥ പ്രവചനം

text_fields
bookmark_border
heavy rain kerala
cancel

ന്യൂഡൽഹി: കേരളമുൾപ്പടെ എട്ട്​ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അടുത്ത മൂന്ന്​ ദിവസം കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ പ്രവചനം. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കർണാടകയുടെ തീരങ്ങൾ-തെക്കൻ പ്രദേശങ്ങൾ, വടക്കൻ കേരളം, തമിഴ്​നാട്​, പുതുച്ചേരി, ആന്ധ്രപ്രദേശിന്‍റെ തെക്കൻ തീരങ്ങൾ, ഗോവ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴയുണ്ടാകുമെന്നാണ്​ പ്രവചനം.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ന്യൂനമർദങ്ങളാണ്​ മഴക്ക്​ ഇടയാക്കുക. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 കിലോ മീറ്ററിനും 60 കിലോ മീറ്ററിനും ഇടയിലുള്ള വേഗതയിൽ​ കാറ്റുവീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകുന്നു. മത്സ്യ​െതാഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Heavy rain predicted in eight states
Next Story