മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാൻ മൺസൂണെത്തി
text_fieldsമുംബൈ: തെക്കുപടിഞ്ഞാൻ മൺസൂൺ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ചതിനും ഒരു ദിവസം മുമ്പാണ് മൺസൂൺ സംസ്ഥാനത്തെത്തിയത്.
കനത്ത മഴയിൽ റോഡുകളും സബ്വേയും മുങ്ങുകയും ട്രെയിൻ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.
മുംബൈയിൽ മൺസൂൺ എത്തിയതായി കാലാവസ്ഥ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സർക്കാർ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു. ഇവിടെ ജൂൺ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ബൈക്ക് യാത്രക്കാർക്ക് ഉൾപ്പെടെ യാത്ര ദുഷ്കരമായി. ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
മൺസൂൺ മഹാരാഷ്്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളിൽ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.