ആന്ധ്രയില്‍ ശക്തമായ മഴ; ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം, 18 പേരെ കാണാനില്ല
text_fieldsകടപ്പ: ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളില്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്.
കടപ്പയില്‍ മൂന്നു ബസുകള്‍ ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ 30 പേരാണ് ഒഴുകിപ്പോയത്.
12 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ആന്ധ്രയില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്ടറുകളും രംഗത്തുണ്ട്. ചിറ്റൂരിലാണ് കൂടുതല്‍ നാശനഷ്ടം. മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം ഒഴുകിപ്പോയി. ചിറ്റൂര്‍, കടപ്പ, തിരുപ്പതി മേഖലകളിലാണ് സ്ഥിതി രൂക്ഷം. അതേസമയം, തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.