കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: ഒരുമരണം
text_fieldsശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ തുടർച്ചയായി രണ്ടാം ദിവസവും കശ്മീർ താഴ്വരയിൽ ജനജീവിതം സ്തംഭിച്ചു. റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെടുകയും പ്രധാന ഹൈവേകൾ അ ടച്ചിടുകയും ചെയ്തു.
പലയിടത്തും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ബന്ദിപ്പോറയിൽ വീട്ടുമേൽക്കൂരയിലെ മഞ്ഞ് തൂത്തുകളയാൻ കയറിയ ഗൃഹനാഥനാണ് കാൽവഴുതി വീണ് മരിച്ചത്.
ശ്രീനഗറിലും ഗുൽമാർഗിലും പഹൽഗാമിലും രണ്ടുദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ശ്രീനഗർ പട്ടണത്തിലെ എല്ലാ റോഡുകളിലും മഞ്ഞുറഞ്ഞു കിടക്കുകയാണ്.
മഞ്ഞുനീക്കുന്ന യന്ത്രങ്ങൾ രാവിലെ മുതൽ പ്രവർത്തനം ആരംഭിെച്ചങ്കിലും നടപടി കാര്യക്ഷമമല്ലെന്ന് നഗരവാസികൾ പരാതിപ്പെടുന്നു. 300 കിലോമീറ്റർ നീളമുള്ള ശ്രീനഗർ-ജമ്മു ഹൈവേ രണ്ടാംദിനവും അടഞ്ഞുകിടക്കുകയാണ്.
തുടർച്ചയായി മഞ്ഞുവീഴുന്നതിനാൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല. ശ്രീനഗർ വിമാനത്താവളത്തിൽ ഉച്ചവരെ വ്യോമഗതാഗതം നിർത്തിവെച്ചു.
ഉച്ചക്ക് ശേഷമാണ് റൺവേയിൽ മഞ്ഞുനീക്കാനായത്. ബദ്ഗാം-ബാരാമുള്ള റൂട്ടിലെ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.