ലോക്ഡൗൺ പിൻവലിച്ചു; ബീഹാറിൽ കനത്ത ഗതാഗതക്കുരുക്ക്
text_fieldsപട്ന: ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ബീഹാറിൽ കനത്ത ഗതാഗതക്കുരുക്ക്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് പൊലീസ്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഒരുമാസമായി നടപ്പാക്കിയിരുന്ന ലോക്ഡൗൺ ഇന്നാണ് പിൻവലിച്ചത്. തലസ്ഥാനമായ പട്നയിലാണ് ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്ന് പിഴ ഈടാക്കിെയങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മിഥിലേഷ് കുമാർ സുമൻ പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിന് പിന്നാലെ മെയ് 5 നാണ് ബിഹാറിൽ ലോക്ഡൗൺ നടപ്പാക്കിയത്. ഒരു മാസത്തെ നിയന്ത്രണങ്ങളെ തുടർന്ന് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. തുടർന്ന് നടന്ന അവലോകനത്തിന് ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചത്. അതെ സമയം രാത്രി 7 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ പ്രാബല്യത്തിൽ തുടരുന്നുമുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.