600 കോടിയുമായി ബി.ജെ.പി നേതാക്കളായ 'ഹെലികോപ്റ്റർ ബ്രേദഴ്സ്' മുങ്ങി
text_fieldsചെന്നൈ: പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിച്ച് നിരവധിപേരിൽ നിന്ന് 600 കോടിയോളം രൂപ തട്ടിയെടുത്ത ബി.ജെ.പി നേതാക്കൾ മുങ്ങി. ബി.ജെ.പി വ്യാപാരി സംഘടന നേതാക്കളായ 'ഹെലികോപ്റ്റർ സഹോദരൻമാർ' എന്നറിയപ്പെടുന്ന ഗണേഷും സ്വാമിനാഥനുമാണ് മുങ്ങിയത്. ഇവർക്കെതിരെ ഐപിസി 406, 420, 120 (ബി) വകുപ്പുകൾ പ്രകാരം തഞ്ചാവൂർ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തു.
തിരുവാരൂർ സ്വദേശികളായ ഇരുവരും ആറു വർഷം മുൻപാണ് കുഭകോണത്തേക്ക് താമസം മാറ്റിയത്. ക്ഷീരോൽപന്ന കമ്പനിയായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് വിക്ടറി ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനവും 2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യോമയാന കമ്പനിയും തുടങ്ങി. ഗേണഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററിൽനിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാട്ടുകാരൽനിന്ന് പണം കൈപ്പറ്റിയിരുന്നത്. ആദ്യഘട്ടത്തിലൊക്കെ ഇത് കൃത്യമായി പാലിച്ചത് ഇടപാടുകാരിൽ വിശ്വാസ്യത ജനിപ്പിച്ചു. ഇതോടെ ആളുകൾ കൂടുതൽ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട് പണം തിരികെ നൽകുന്നതിൽ വീഴ്ചവന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചുവെന്നും ഉടൻ ശരിയാകുമെന്നുമായിരുന്നു മറുപടി.
എന്നാൽ, തട്ടിപ്പാണെന്ന് േബാധ്യമായതോടെ 15 കോടി രൂപ നിക്ഷേപിച്ച ദമ്പതികൾ പൊലീസിൽ പരാതി നൽകി. ജാഫറുല്ലയും ഭാര്യ ഫൈറാജ് ഭാനുവുമാണ് തഞ്ചാവൂർ എസ്പി ദേശ്മുഖ് ശേഖർ സഞ്ജയ്ക്ക് പരാതി നൽകിയത്. ഹെലികോപ്റ്റർ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽ തങ്ങൾ 15 കോടി രൂപ നിക്ഷേപിച്ചതായും പണം തിരികെ ചോദിക്കുേമ്പാൾ ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും ഇവർ പരാതിയിൽ പറഞ്ഞു. ഇതോടെയാണ് തട്ടിപ്പിനെ കുറിച്ച് നാട്ടുകാർ അറിഞ്ഞത്. കേസും വിവാദവുമായതോടെ ഗണേഷും സ്വാമിനാഥനും കടന്നുകളഞ്ഞു.
സുഹൃത്തുക്കളിൽനിന്നും കുടുംബക്കാരിൽനിന്നും വായ്പ വാങ്ങിയാണ് 25 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് തട്ടിപ്പിനിരയായ മറ്റൊരു നിക്ഷേപകൻ ഗോവിന്ദരാജ് പറഞ്ഞു. ഒരു വർഷമായിട്ടും ലാഭം ലഭിക്കാതായതോടെ പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഗുണ്ടകളെ അയച്ച് ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയതായി ഗോവിന്ദരാജ് പറയുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മറ്റൊരു നിക്ഷേപകനായ എസിഎൻ രാജൻ ആവശ്യപ്പെട്ടു. ''മകളുടെ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ 10 ലക്ഷം രൂപയും സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ 40 ലക്ഷം രൂപയുമടക്കം 50 ലക്ഷം രൂപയാണ് ഒരു വർഷത്തെ പദ്ധതിയിൽ ഞാൻ നിക്ഷേപിച്ചത്. എന്നാൽ, എനിക്ക് പലിശയോ ലാഭവിഹിതമോാ ലഭിച്ചില്ല. ഇരുവർക്കുമെതിരെ നടപടിയെടുക്കാനും പണം തിരികെ കിട്ടാൻ ഞങ്ങളെ സഹായിക്കാനും സർക്കാരിനോട് അഭ്യർഥിക്കുന്നു'' -രാജൻ പറഞ്ഞു.
ഹെലികോപ്റ്റർ സഹോദരൻമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലുടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഒളിവിലാണ്. ഇവരുടെ ധനകാര്യ കമ്പനിയുടെ മാനേജർ എന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുവെരയും പുറത്താക്കിയതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു.
''അവർക്ക് ക്ഷീരോൽപന്ന കച്ചവടത്തിനുപുറമെ നിരവധി അന്താരാഷ്ട്ര ബിസിനസുകളുമുണ്ടെന്ന് പറയപ്പെടുന്നു. സംശയാസ്പദമായ പ്രവർത്തനങ്ങളാണ് ഇരുവരും നടത്തിയത്. ശരിയായ രീതിയിൽ അന്വേഷണം നടത്തണം. പണം നൽകിയവർ നിക്ഷേപിച്ചത് കള്ളപ്പണമാണോ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്" -ഹനുമാൻ സേന ജില്ലാ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.