ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടം; കാരണം മാനുഷിക പിഴവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ എട്ടിന് ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിൽ പാർലമെന്ററി സമിതി റിപ്പോർട്ട് പുറത്തുവിട്ടു. ‘മാനുഷികമായ പിഴവ്’ ആണ് അന്ന് സംഭവിച്ചതെന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്ടർ തകർന്ന് ജനറൽ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പാർലമെന്റിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2021-22ൽ ഇന്ത്യൻ എയർ ഫോഴ്സിന് ഒമ്പത് വിമാനാപകടങ്ങളും 2018-19ൽ 11 അപകടങ്ങളും സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങളെക്കുറിച്ച് 34 അന്വേഷണങ്ങൾ നടത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോമസേനാ മേധാവിയുടെ പരാമർശങ്ങൾ അനുശാസിക്കുന്ന എല്ലാ പരിഹാര നടപടികളും നിർബന്ധിതവും നടപടിയെടുക്കുന്നതുമാണെന്ന് മന്ത്രാലയം അറിയിച്ചു. മിക്കതിലും നടപടി സ്വീകരിച്ചുവെന്നും ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.