ഹെലികോപ്ടർ ഇടപാട് ശിവാനി സക്സേനക്കെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.െഎ.പി ഹെലികോപ്ടർ ഇടപാട് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അനുബന്ധകുറ്റപത്രം സമർപ്പിച്ചു. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ടുകമ്പനികൾക്കും ഇവയുടെ ഡയറക്ടറായ ശിവാനി സക്സേനക്കും എതിരെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി അരവിന്ദ് കുമാർ മുമ്പാകെ അനുബന്ധകുറ്റപത്രം സമർപ്പിച്ചത്.
വി.വി.െഎ.പികൾക്ക് യാത്ര ചെയ്യാനുള്ള ഹെലികോപ്ടറുകൾ വാങ്ങിയതിെൻറ മറവിൽ 3600 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇ.ഡിയുടെ നടപടി.
2014 ജനുവരി ഒന്നിനാണ് ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് സബ്സിഡിയായ അഗസ്റ്റ വെസ്റ്റ്ലൻഡുമായി 12 എ.ഡബ്ല്യു-101 വി.വി.െഎ.പി ഹെലികോപ്ടറുകൾക്ക് ഇന്ത്യൻ വ്യോമസേന കരാർ ഒപ്പിട്ടത്. ചട്ടങ്ങൾ ലംഘിച്ച് കരാർ ലഭിക്കാൻ കമ്പനി 423 കോടി രൂപ കൈക്കൂലി നൽകിയെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.