പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധം –മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ചെന്നൈ കൊരട്ടൂർ കെ.കെ. രാജേന്ദ്രൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിന്മേലാണ് വിധി.
ഹെൽമറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ -കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് കോടതി ആവശ്യപ്പെട്ടു. കാറുകളിലും മറ്റും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ഒക്ടോബർ 23നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.