മനുഷ്യത്വം കാണിക്കുന്നത് ദൗർബല്യമായി കാണരുത് -മണിപ്പൂർ കലാപകാരികളോട് സൈന്യം
text_fieldsഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിലെ കലാപകാരികൾക്ക് മുന്നറിയിപ്പുമായി സൈന്യം. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലും വീഡിയോയിലുമാണ് സംസ്ഥാനത്തെ സ്ഥിതിഗതികളും മുന്നറിയിപ്പും സൈന്യം അറിയിച്ചിരിക്കുന്നത്.
മനുഷ്യത്വം കാണിക്കുന്നത് ദൗർബല്യമായി കാണരുത് എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ചേർത്തതാണ് വീഡിയോ. സ്ത്രീകൾ സംഘടിച്ചെത്തി കലാപകാരികളെ രക്ഷപ്പെടാൻ അനുവദിക്കുന്നെന്ന് സൈന്യം പറയുന്നു.
വനിതാ ആക്ടിവിസ്റ്റുകൾ ബോധപൂർവം വഴികൾ തടയുകയും സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള നിർണായക സാഹചര്യങ്ങളിൽ സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിന് ഇത്തരം കാര്യങ്ങൾ ഹാനികരമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ സൈന്യം എല്ലാ ജനവിഭാഗങ്ങളോടും അഭ്യർത്ഥിക്കുന്നു -എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Women activists in #Manipur are deliberately blocking routes and interfering in Operations of Security Forces. Such unwarranted interference is detrimental to the timely response by Security Forces during critical situations to save lives and property.
— SpearCorps.IndianArmy (@Spearcorps) June 26, 2023
🔴 Indian Army appeals to… pic.twitter.com/Md9nw6h7Fx
കഴിഞ്ഞ ദിവസം, മെയ്തേയി തീവ്രവാദി ഗ്രൂപ്പായ കാംഗലെയ് യാവോൽ കന്ന ലൂപിൽപെട്ട 12 പേരെ സൈന്യം പിടികൂടി കൊണ്ടുപോകുമ്പോൾ 1500ഓളം സ്ത്രീകൾ സംഘടിച്ചെത്തി സൈന്യത്തെ തടഞ്ഞിരുന്നു. ഒടുവിൽ പിടികൂടിയ ആളുകളെ ഗ്രാമത്തലവന് കൈമാറി ആയുധങ്ങളുമായി സൈന്യം പോവുകയുമായിരുന്നു.
സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ശക്തമായ സമ്മർദം ഉയർന്നതിനെ തുടർന്ന്, ബിരേൻ സിങ്ങിനെ കേന്ദ്രസർക്കാർ ഡൽഹിക്ക് വിളിച്ചുവരുത്തിയിരുന്നു. സുരക്ഷാസേനക്കുനേരെ ജനം തിരിയുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ചയാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.