ബാലപീഡകർക്ക് വധശിക്ഷ: േമനക ഗാന്ധിയെ പിന്തുണച്ച് ഹേമമാലിനി
text_fieldsമുംബൈ: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന ആളുകളെ തൂക്കിക്കൊല്ലാൻ പോക്സോ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട കേന്ദ്രമന്ത്രി േമനക ഗാന്ധിയെ പിന്തുണച്ച് മഥുരയിൽ നിന്നുള്ള ബി.ജെ.പി എം.പിയും നിനിമ നടിയുമായ ഹേമമാലിനി രംഗത്തെത്തി.
കുഞ്ഞുങ്ങെളപ്പോലും വിടാത്ത മൃഗീയതക്കെതിരെ ദേശീയതലത്തിൽ മുന്നേറ്റം വേണമെന്നും അവർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡന വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്.
ഇൗ പട്ടികയിലെ അത്യന്തം അപമാനകരമായ സംഭവങ്ങളാണ് കഠ്വ, ഉന്നാവ് കേസുകൾ. ചെയ്ത കുറ്റത്തിന് അവരെ തൂക്കിലേറ്റണമെന്നും ഹേമമാലിനി ആവശ്യപ്പെട്ടു. നിലവിലെ പോക്സോ നിയമത്തിൽ പരമാവധി ശിക്ഷ ജീവപര്യന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.