ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത് കർമഫലം -പ്രജ്ഞ സിങ്
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന തലവൻ ഹേമന്ത് കർക്കരെയെ ഭോപാല ിലെ ബി.ജെ.പി സ്ഥാനാർഥിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ സന്യാസിനി പ്രജ്ഞ സിങ് അവഹേളിച്ചത് വിവാദമാ യി. തന്നെ വേട്ടയാടിയതിെൻറ കർമഫലമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കർക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താൻ ശപിച ്ചിരുന്നെന്നുമാണ് പ്രജ്ഞ സിങ് ഭോപാലിൽ ബി.ജെ.പി പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്. പ്രസ്താവനക്കെതി രെ തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്തതോടെ പ്രജ്ഞ സിങ് പ്രസ്താവന പിൻവലിച്ചു. അവർക്കെതിരെ പ്രതിപക്ഷവും കർക്കരെയുടെ സഹപ്രവർത്തകരും െഎ.പി.എസ് അസോസിയേഷനും രംഗത്തുവന്നിരുന്നു.
രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സ്വാമി അസീമാനന്ദയുടെയും സാധ്വി പ്രജ്ഞ സിങ്ങിെൻറയും ഹിന്ദുത്വ ഭീകര ശൃംഖലെയ പുറത്തുകൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വിഷയമാക്കതിന് പിറകെയാണ് വിചാരണ നേരിടുന്ന പ്രജ്ഞ സിങ്ങിനെ ബി.ജെ.പി സ്ഥാനാർഥിയായി രംഗത്തിറക്കിയത്. നിരപരാധിയായ തന്നെ ഹേമന്ത് കർക്കരെ കേസിൽ പെടുത്തിയതാണെന്ന് ആരോപിച്ച ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടത് കർമഫലം കൊണ്ടാണെന്ന് പ്രജ്ഞ സിങ് പറഞ്ഞത്.
‘‘എന്നെ കാണാൻ ഹേമന്ത് കർക്കരെ വന്നപ്പോൾ വിട്ടയക്കണമെന്ന് ഞാൻ പറഞ്ഞു. താൻ തെളിവുമായി വരുമെന്നും വിട്ടയക്കില്ലെന്നുമായിരുന്നു കർക്കരെയുടെ മറുപടി. കർക്കരെ കാണിച്ചത് ക്രൂരതയായിരുന്നു. ദേശദ്രോഹവും മതവിരുദ്ധവുമായ നടപടിയായിരുന്നു. ഒാരോന്നും എങ്ങനെ സംഭവിച്ചുവെന്ന് എന്നോട് ചോദിച്ചപ്പോൾ ഭഗവാനോട് ചോദിക്കണമെന്നായിരുന്നു എെൻറ മറുപടി. വിവരങ്ങൾ അറിയാൻ ഭഗവാെൻറ അടുത്ത് പോകണോ എന്ന് കർക്കരെ എന്നോട് തിരിച്ചുചോദിച്ചു. നിനക്ക് സർവനാശമായിരിക്കുമെന്ന് അന്ന് ഞാൻ കർക്കരെയോട് പറഞ്ഞു.
എത്രമാത്രം പീഡനം നേരിട്ടു. എന്തുമാത്രം തെറികൾ കേട്ടു. അപ്പോഴും ഞാൻ പറഞ്ഞു, നിെൻറ സർവനാശമായിരിക്കുമെന്ന്. ഭീകരാക്രമണം നടന്ന ദിവസം കർക്കരെ കൊല്ലപ്പെട്ടതോടെ ആ ശാപം ഭവിച്ചു. രാവണെൻറ അന്ത്യം സന്യാസിമാരിലൂടെയാണ് സംഭവിച്ചത്. കംസെൻറ അന്ത്യം കൃഷ്ണൻ കുറിച്ചു. അതുപോലെ 2008ൽ ഞാൻ ജയിലിൽ േപായേപ്പാൾ അന്ത്യം സംഭവിക്കുമെന്നും സർവനാശം സംഭവിക്കുമെന്നും പറഞ്ഞു. അതിെൻറ പ്രത്യക്ഷ ഉദാഹരണമാണ് കർക്കരെയുടെ അന്ത്യം’’- പ്രജ്ഞ സിങ് പറഞ്ഞു.
പ്രജ്ഞയുടെ പ്രസ്താവനക്കെതിരെ വിരമിച്ച പൊലീസ് മേധാവികളും െഎ.പി.എസ് അസോസിയേഷനും കർക്കരെയുടെ സഹപ്രവർത്തകരും കോൺഗ്രസും ആം ആദ്മി പാർട്ടിയും രാഷ്ട്രീയ ജനതാദളും ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും പ്രതിേഷധവുമായി രംഗത്തുവന്നു. അതേസമയം, പ്രജ്ഞ സിങ് വ്യക്തിപരമായ അനുഭവത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പ്രസ്താവനയാണെന്ന് ബി.ജെ.പി പറഞ്ഞു.
#WATCH Pragya Singh Thakur:Maine kaha tera (Mumbai ATS chief late Hemant Karkare) sarvanash hoga.Theek sava mahine mein sutak lagta hai. Jis din main gayi thi us din iske sutak lag gaya tha.Aur theek sava mahine mein jis din atankwadiyon ne isko maara, us din uska anth hua (18.4) pic.twitter.com/COqhEW2Bnc
— ANI (@ANI) April 19, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.