ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ 100 കോടി രൂപ മാനനഷ്ടക്കേസ്
text_fieldsറാഞ്ചി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തെൻറ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിനാണ് റാഞ്ചി സിവിൽ കോർട്ടിൽ കേസ് നൽകിയത്.
എം.പിയെ കൂടാതെ ട്വിറ്റർ, േഫസ്ബുക്ക് എന്നീ കമ്പനികൾക്കെതിരെയും പരാതിയുണ്ട്. ഇവരിൽനിന്നായി 100 കോടി രൂപയുടെ മാനനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
സോറൻ 2013ൽ മുംബൈയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് തട്ടിക്കൊണ്ടുപോയതായി ദുബെ ആരോപിച്ചിരുന്നു. ഇതിന് നിയമപരമായ മാർഗത്തിലൂടെ മറുപടി നൽകുമെന്നാണ് അന്ന് സോറൻ പ്രതികരിച്ചത്.
2020 ജൂലൈ 27 മുതൽ ദുബെ അപകീർത്തികരമായ പ്രസ്താവനകൾ ഇറക്കുകയാണെന്നും ജനങ്ങൾക്കിടയിൽ അവമതിപ്പും വിദ്വേഷവും സൃഷ്ടിക്കുകയാണെന്നും സോറൻ നൽകിയ പരാതിയിൽ പറയുന്നു. ഇത്തരം തെറ്റായ പോസ്റ്റുകൾ നീക്കാത്തതിനെതിരെയാണ് ഫേസ്ബുക്ക്, ട്വിറ്റർ എന്നിവരെയും പരാതിയിൽ ഉൾപ്പെടുത്തിയത്.
കേസിൽ ആഗസ്റ്റ് 22ന് വാദം കേൾക്കും. ഝാർഖണ്ഡ് ഗോണ്ഡ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് നിഷികാന്ത് ദുബെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.