പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്ത്; ഉദ്ഘാടനം മാർച്ചിൽ?
text_fieldsന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ ലേഔട്ടും പുതിയ ഫോട്ടോകളും സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന കെട്ടിടം ഈ മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
സെൻട്രൽ വിസ്ത പുനർവികസനത്തിന്റെ ഭാഗമായി ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കുന്നത്. അതിൽ വലിയ ഹാളുകൾ, ലൈബ്രറി, വിശാലമായ പാർക്കിങ് സ്ഥലം, കമ്മിറ്റി മുറികൾ എന്നിവ ഉൾപ്പെടുന്നു. ഹാളുകളും ഓഫിസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായാണ് പാർലമെന്റ് കെട്ടിടം നിർമിക്കുന്നത്. 2020ൽ 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രോജക്ട്‌സിന് പദ്ധതിയുടെ കരാർ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.