'ഗോ കൊറോണ ഗോ ഫലിച്ചു'; പുതിയ വൈറസിനെ തുരത്താനുള്ള മന്ത്രവും കൈയ്യിലുണ്ടെന്ന് രാംദാസ് അതാവലെ
text_fieldsമുംബൈ: കൊറോണ വൈറസിനെ തുരത്താൻ ഇന്ത്യക്കാർക്കായി 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം അവതരിപ്പിച്ച കേന്ദ്ര മന്ത്രി രാംദാസ് അതാവലെ, കോവിഡിെൻറ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദത്തെ തുരത്താനായി മറ്റൊരു മന്ത്രം കൂടി സംഭാവന ചെയ്തിരിക്കുകയാണ്. 'നോ കൊറോണ നോ' എന്ന പുതിയ മുദ്രാവാക്യം യു.കെയിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട പുതിയ വൈറസിനുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.
'മുമ്പ് ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രാവാക്യം ഞാൻ നിങ്ങൾക്ക് സമ്മാനിച്ചിരുന്നു. അതോടെ കൊറോണ പോയി. എന്നാൽ, പുതിയ വൈറസ് വകഭേദത്തിന് ഞാൻ നൽകുന്ന മുദ്രാവാക്യം 'നോ കൊറോണ നോ.. കൊറോണ നോ' എന്നതാണ്. രാംദാസ് അതാവലെ പുനെയിൽ വെച്ച് മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
Earlier I gave the slogan 'Go Corona, Corona Go' and now corona is going. For the new coronavirus strain, I give the slogan of 'No Corona, Corona No': Union Minister Ramdas Athawale pic.twitter.com/ND2RQA7gAY
— ANI (@ANI) December 27, 2020
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പ്രാർഥനാ ചടങ്ങിൽ വെച്ച് രാംദാസ് അതാവലെ കുറച്ച് ബുദ്ധ സന്യാസികൾക്കൊപ്പം 'ഗോ കൊറോണ ഗോ' കെറോണ ഗോ' എന്ന് ഉച്ചത്തിൽ മന്ത്രിക്കുന്നതിെൻറ വിഡിയോ വൈറലായിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ചിത്രീകരിച്ച വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചൈനയിൽ കോവിഡ് പടരുന്നത് നിയന്ത്രിക്കാനായിരുന്നു പ്രാർഥനാ ചടങ്ങ് നടത്തിയത്. പിന്നാലെ, തെൻറ മുദ്രാവാക്യം ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റെടുത്തതായി അതാവലെ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.