Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപിക കൂടുതൽ...

ദീപിക കൂടുതൽ സമ്പാദിക്കുന്നതിൽ സ​ന്തോഷമെന്ന്​ രൺവീർ സിങ്​

text_fields
bookmark_border
ദീപിക കൂടുതൽ സമ്പാദിക്കുന്നതിൽ സ​ന്തോഷമെന്ന്​ രൺവീർ സിങ്​
cancel

സ്വന്തം ഭാര്യയുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയാണ്​ ബോളിവുഡ് നടനും നടി ദീപികാ പദുക്കോണിന്‍റെ ഭര്‍ത്താവുമായ രണ്‍വീര്‍ സിങ്. ദീപിക ഏറ്റവും മികച്ച നടിയാണെന്നും അവർ തന്നെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ അഭിമാനം മാത്രമാണ്​ ഉള്ളതെന്നും രൺവീർ 'ഇന്ത്യൻ എക്സ്പ്രസി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഭാര്യയുടെ നേട്ടങ്ങളിൽ താൻ ഏറെ അഭിമാനിക്കുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. അക്കാലം മുതലേ ദീപികയാണ് ബോളിവുഡില്‍ പ്രശസ്തയും കൂടുതല്‍ വരുമാനം നേടുന്നതും. എന്നാല്‍, തന്‍റെ വിജയങ്ങളിൽ ഭര്‍ത്താവ് രണ്‍വീര്‍ ബഹുമാനിക്കുന്നുണ്ടെന്ന് നേരത്തെ ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക വ്യക്തമാക്കിയിരുന്നു. ഞാന്‍ രണ്‍വീറിനെ വിവാഹം ചെയ്തു.

കാരണം, എന്‍റെ വിജയങ്ങളെയും ഞാന്‍ സമ്പാദിക്കുന്ന പണത്തെയും അദ്ദേഹം ബഹുമാനിക്കുന്നു. ഇന്ന് അദ്ദേഹം ഉണ്ടാക്കുന്ന പണവും വിജയങ്ങളും ഏഴ് വര്‍ഷം മുമ്പ് അദ്ദേഹം ഉണ്ടാക്കിയിരുന്നതിനേക്കാള്‍ വളരെയധികം വ്യത്യസ്തമാണ്. പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഞാനാണ് കൂടുതല്‍ വിജയങ്ങള്‍ നേടിയിട്ടുള്ളത്. ഒരു സമയത്ത് എനിക്ക് വളരെയേറെ തിരക്കുണ്ടായിരുന്നു.

ഒട്ടേറെ ജോലിയുണ്ടായിരുന്നതിനാല്‍ വീട്ടില്‍ എത്താന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഞാനായിരുന്നു കൂടുതല്‍ പണമുണ്ടാക്കിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ ബന്ധത്തില്‍ ഒരിക്കല്‍പ്പോലും ഇത് ഇടയില്‍ കയറി വന്നിട്ടില്ല. ഇത് വളരെ അപൂര്‍വമായ കാര്യമാണ്-ദീപിക പറഞ്ഞു. ദീപികയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രണ്‍വീര്‍.

താന്‍ എല്ലായ്‌പോഴും വളരെ സുരക്ഷിതനായ വ്യക്തിയാണെന്ന് രണ്‍വീര്‍ പറഞ്ഞു. മറ്റ് നടീ നടന്മാരെ വളരെയധികം പിന്തുണക്കുന്ന ആളാണ് താന്‍ എന്ന് മറ്റുള്ളവര്‍ പറയുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാന്‍ അങ്ങനെയാണ്. എനിക്ക് മറ്റൊരുതരത്തില്‍ ആയിരിക്കാന്‍ സാധിക്കില്ല.

എന്‍റെ ഭാര്യ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. അതിനാല്‍ എന്നെക്കാള്‍ കൂടുതലായി അഭിമാനിക്കുന്ന മറ്റൊരാള്‍ ഉണ്ടാകില്ല-രണ്‍വീര്‍ പറഞ്ഞു. ബോളിവുഡിൽ ഏറ്റവും ആരാധക കൂട്ടമുള്ള താരദമ്പതികളിൽപെട്ടവരാണ്​ ദീപികയും രൺവീറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghDeepika Padukone
News Summary - Here’s Ranveer Singh’s take on Deepika Padukone earning more than him when they met
Next Story