ജെ.എൻ.പി.ടിയിൽ നിന്നും 879 കോടിയുടെ ഹെറോയിൻ പിടികൂടി
text_fieldsമുംബൈ: അഫ്ഗാനിസ്ഥാനിൽ നിന്ന് കള്ളക്കടത്ത് നടത്തിയെന്ന് സംശയിക്കുന്ന 879 കോടി രൂപയുടെ 300കിലോ ഹെറോയിൻ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ (ജെ.എൻ.പി.ടി)നിന്ന് ഡി.ആർ.ഡി.ഐ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
സമീപകാലത്തെ പ്രധാന മയക്കുമരുന്ന് വേട്ടകളിലൊന്നാണ് വ്യാഴാഴ്ച നടന്നത്. ജിപ്സം കല്ലും ടാൽക്കം പൗഡറും എന്ന് പറഞ്ഞാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി ചരക്ക് കടത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് പ്രഭോത് സിങ്ങ് എന്നയാളുടെ പേരിലാണെന്നും ചരക്ക് പഞ്ചാബിലേക്ക് അയക്കാനാണെന്ന് കരുതുന്നതായും അവർ പറഞ്ഞു.
സിങ്ങിനെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ഒരു വർഷമായി ജെ.എൻ.പി.ടി വഴി ജിപ്‌സം കല്ലും ടാൽക്കം പൗഡറും ഇയാൾ ഇറക്കുമതി ചെയ്യുകയായിരുന്നുവത്രെ. ആയുർവേദ മരുന്നെന്ന പേരിൽ കടത്തിയ 1000കോടിയുടെ 191 കിലോ ഹെറോയിൻ കഴിഞ്ഞ ആഗസ്തിൽ മുംബൈ കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്ന് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.