അറസ്റ്റിനെതിരായ ചിദംബരത്തിെൻറ ഹരജി തിങ്കളാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് എൻഫോഴ ്സ്മെൻറ് ഡയറക്ടറേറ്റിനെ (ഇ.ഡി) തിങ്കളാഴ്ചവരെ സുപ്രീംകോടതി വിലക്കി. സി.ബി.െഎ യുടെ അറസ്റ്റിനും ഇ.ഡിയുടെ അറസ്റ്റ് ഭീഷണിക്കുമെതിരെ ചിദംബരം സമർപ്പിച്ച ഹരജിക ൾ തിങ്കളാഴ്ച കേൾക്കുമെന്നും ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് വ്യക്തമാ ക്കി. സോളിസിറ്റർ ജനറൽ തുഷാർ േമത്തയുടെ അവസാന നിമിഷം വരെയുള്ള ശക്തമായ എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ കൂടി അടങ്ങുന്ന ബെഞ്ചിെൻറ വിധി.
ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിയും സീനിയോറിറ്റിയിൽ തൊട്ടുതാഴെയുള്ള ജസ്റ്റിസ് എൻ.വി രമണയും കേൾക്കാൻ കൂട്ടാക്കാതിരുന്ന ഹരജികളാണ് ചിദംബരം അറസ്റ്റിലായ ശേഷം ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിലെത്തിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻകൂടിയായ ചിദംബരത്തിെൻറ അറസ്റ്റിനു മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എൻ.വി. രമണയും അദ്ദേഹത്തെ കേൾക്കാതിരുന്നതിനെതിരെ സുപ്രീംകോടതിയിലെ 150ാളം അഭിഭാഷകർ പരസ്യപ്രസ്താവനയുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ഹരജികൾ കേട്ടത്. കഴിഞ്ഞ വർഷം ജൂലൈ 25ന് ഹൈകോടതി ചിദംബരത്തിന് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകിയതാണെന്നും ആ സംരക്ഷണം ഇൗ കേസ് അടുത്തതായി പരിഗണിക്കുന്നതുവരെ തുടരുമെന്നും ജസ്റ്റിസ് ഭാനുമതി ഉത്തരവിൽ വ്യക്തമാക്കി.
ചിദംബരത്തിെൻറ മുൻകൂർ ജാമ്യാപേക്ഷക്ക് മേൽ ഏഴു മാസം ഒന്നും ചെയ്യാതിരുന്ന ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് ഗൗർ വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ നൽകിയ കുറിപ്പ് അപ്പടി പകർത്തിയതാണെന്ന് സിബൽ ബോധിപ്പിച്ചു. സർക്കാർ കുറിപ്പിലെ കുത്തും കോമയും വിശേഷണങ്ങളുമെല്ലാം അപ്പടി പകർത്തിയെഴുതിയ ഇൗ ഉത്തരവ് കണ്ടാൽ രാജ്യത്തെ ഒരു കോടതിയും ജാമ്യം നൽകില്ലെന്നും സിബൽ പറഞ്ഞു. മുൻകൂർ ജാമ്യം രാജ്യത്ത് നിരോധിക്കണമെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ ജഡ്ജിയാണ് ജസ്റ്റിസ് സുനിൽ ഗൗർ എന്നും അത്തരെമാരാളുടെ മനസ്സിലെ മുൻവിധിയാണ് ചിദംബരത്തിനെതിരായ വിധിയിലുള്ളതെന്നും അഭിഷേക് മനു സിംഗ്വിയും ബോധിപ്പിച്ചു.
ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ഒരു പൗരനെന്ന നിലയിൽ തന്നെ കേൾക്കാനുള്ള അവസരമാണ് സുപ്രീംകോടതി നിഷേധിച്ചതെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. അറസ്റ്റിനുമുമ്പ് തന്നെ കേൾക്കണമെന്ന് പറഞ്ഞ് ഹരജി നൽകിയപ്പോൾ ജസ്റ്റിസ് രമണക്ക് മുന്നിൽ ചെല്ലാൻ പറഞ്ഞത് രജിസ്ട്രിയാണ്. എന്നാൽ, അദ്ദേഹം ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് പോകാനാണ് രാവിലെ തങ്ങളോട് ആവശ്യപ്പെട്ടത്. ഉച്ചക്ക് ശേഷം വീണ്ടും അതേ ബെഞ്ചിനെ സമീപിച്ചപ്പോൾ ഭരണഘടനാ ബെഞ്ചിലിരിക്കുന്ന ചീഫ് ജസ്റ്റിസിനെ പോയി കാണാനാണ് പിന്നെയും പറഞ്ഞത്. തുടർന്ന് മണിക്കൂറുകളോളം കാത്തിരുന്നിട്ടും തങ്ങളെ കേൾക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. ഭരണഘടനാപരാമയ അവകാശം നിഷേധിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കപിൽ സിബൽ ബോധിപ്പിച്ചു.
ചിദംബരത്തിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അറസ്റ്റിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ളതാണ് രണ്ടാമത്തെ ഹരജിയെന്ന് സിബൽ തുടർന്നു. കഴിഞ്ഞ വർഷം ജൂലൈ 25ന് ചിദംബരത്തിന് ഹൈകോടതി ജാമ്യം നൽകിയതാണെന്നും ജനുവരിയിൽ വീണ്ടും അത് നീട്ടിനൽകിയെന്നും സിബൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.