ഒരു കഞ്ഞിക്ക് 1350 രൂപ! കേരളത്തിലെ സ്വകാര്യ ആശുപത്രികൾ നടത്തുന്നത് കൊള്ളയെന്ന് ഹൈകോടതി
text_fieldsെകാച്ചി: സാധാരണ കഞ്ഞിക്കുപോലും ഒരു ദിവസം 1350 രൂപ ഈടാക്കുന്ന തരത്തിലുള്ള കൊള്ളയാണ് കോവിഡ് ചികിത്സയുടെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്നതെന്ന് ഹൈകോടതി. വളരെ മോശമായ, അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നത്. ഒേട്ടറെ പരാതികൾ ഇതുസംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും ആശുപത്രികളുടെ ഇൗ നടപടി അനുവദിക്കാനാവില്ലെന്നും ബില്ലുകൾ ഉയർത്തിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
സ്വകാര്യ ആശുപത്രികൾ നീതീകരണമില്ലാത്തവിധം ചികിത്സച്ചെലവ് ഇൗടാക്കിയ സാഹചര്യമാണ് ഹൈകോടതിയുടെ ഇടപെടൽ അനിവാര്യമാക്കിയത്. കഞ്ഞിക്ക് മാത്രമല്ല, ഒരു ഡോളോ ഗുളികക്ക് 25 രൂപയാണ് വാങ്ങിയത്. മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. അതിനാൽ, സർക്കാർ തയാറാക്കിയ ചികിത്സാനിരക്ക് ന്യായമാണ്.
ആർ.ടി.പി.സി.ആർ നിരക്കുകൾ സർക്കാർ നിശ്ചയിച്ച അതേ തുകക്കേ നടത്താവൂ എന്നതടക്കമുള്ള നിർദേശങ്ങളാണ് സർക്കാർ ഉത്തരവിലുള്ളത്. മറ്റ് കോവിഡ്സ്ഥിരീകരണ ടെസ്റ്റുകൾക്കും അധികതുക ഈടാക്കാനാവില്ല. ജനറൽ വാർഡുകളിൽ കഴിയുന്നവരിൽനിന്ന് ദിവസം രണ്ട് പി.പി.ഇ കിറ്റിെൻറയും ഐ.സി.യു രോഗികളിൽനിന്ന് അഞ്ച് പി.പി.ഇ കിറ്റിെൻറയും തുകയേ ഇടാക്കാവൂ. പരമാവധി ചില്ലറ വിലയിൽനിന്ന് ഒട്ടും വർധനയും പാടില്ല.
കോവിഡ് ചികിത്സയുടെയും മരുന്നുകളുെടയും വസ്തുക്കളുടെയും ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനങ്ങളുടെയും നിരക്കുകൾ ആശുപത്രിക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതിലധികം തുക ഒരു കാരണവശാലും വാങ്ങരുത്. വെബ്സൈറ്റുകളിലും നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണം. ഏതുസമയത്തും ഇത് പരിശോധിക്കാനാകണം. കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക് ഇതിെൻറ ലിങ്കുകൾ നൽകണം. പരാതികൾ കേൾക്കാനും പരിഹരിക്കാനുമുള്ള അവകാശം ജില്ല മെഡിക്കൽ ഓഫിസർക്കാണ്. സി.കെ. പത്മാകരൻ ചെയർമാനും ഡോ. വി. രാജീവൻ, ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അപ്പലറ്റ് അതോറിറ്റി. അമിതനിരക്ക് സംബന്ധിച്ച പരാതികൾ അന്തിമമായി പരിഹരിക്കുന്നത് ഈ സമിതിയാകും. ഇവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ഉണ്ടാകും.
അതേസമയം, സർക്കാർ ഉത്തരവിലെ പല നിർദേശങ്ങളും പ്രായോഗികമല്ലെന്നും സർക്കാർ തങ്ങൾക്ക് സബ്സിഡികളൊന്നും നൽകുന്നില്ലെന്നും ചില സ്വകാര്യ ആശുപത്രികൾ വാദിച്ചു. നഷ്ടം സഹിക്കേണ്ടിവരുമെങ്കിലും സേവനം എന്ന നിലയിൽ സർക്കാർ നിശ്ചയിച്ച നിരക്ക് അംഗീകരിക്കാൻ തയാറാണെന്ന് എം.ഇ.എസ് ആശുപത്രി അറിയിച്ചു. നേരത്തേ അമിത ബില്ല് ലഭിച്ചവർ ഡി.എം.ഒയെ സമീപിച്ചാൽ നടപടിയെടുക്കണമെന്ന നിർദേശം പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചു.
വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം വേണമെങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവ് രണ്ടാഴ്ച നടപ്പാക്കിയശേഷം മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ പരിഗണിക്കാമെന്നും വ്യക്തമാക്കി.
അമിത നിരക്കെന്ന്; സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
ആലുവ: കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഇൗടാക്കിയെന്ന പരാതിയിൽ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആലുവ കൊടികുത്തുമല പരുത്തിക്കൽ നസീർ എന്നയാളുടെ പരാതിയിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ ബന്ധുവിെൻറ ചികിത്സക്ക് അമിത നിരക്ക് ഈടാക്കിയെന്നാണ് ആക്ഷേപം. മതിയായ ചികിത്സ ലഭിച്ചതുമില്ല. വഞ്ചനയിലൂടെ പണം അപഹരിച്ചതിനാണ് കേസ്. പ്രാഥമിക പരിശോധനയില്‍ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ആശുപത്രിക്കെതിരെ നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ജില്ല കലക്ടറും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തിെൻറ നിര്‍ദേശപ്രകാരം ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു. രണ്ട്. ആശുപത്രിയിൽ അഞ്ചുദിവസത്തെ പി.പി.ഇ കിറ്റിന് തൃശൂർ സ്വദേശിയായ രോഗിയിൽനിന്ന് 37,352 രൂപ ഈടാക്കിയതായി പരാതി ഉയർന്നിരുന്നു. 1,67,381 രൂപയാണ് 10 ദിവസത്തെ ആശുപത്രിവാസത്തിന് അൻസൻ എന്ന രോഗിക്ക് കൊടുക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയും ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. 23 മണിക്കൂര്‍ ചികിത്സക്ക് ഇവരോട് 24,760 രൂപ വാങ്ങിയെന്നാണ് പരാതി.
അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ആശുപത്രി ഡയറക്ടർ മനീഷ് ബാബു പറയുന്നത്. ആരോടും അമിത നിരക്ക് ഈടാക്കിയിട്ടില്ല. ഒരു നേരത്തെ കഞ്ഞിക്ക് 1350 രൂപ ഈടാക്കിയെന്ന വാർത്ത തെറ്റാണ്. ഈ രോഗിക്ക് രണ്ടു ദിവസം ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ട്. മറ്റ് രോഗികളുടെ ബില്ല് സംബന്ധിച്ച വിശദവിവരങ്ങൾ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കോവിഡ്ബാധിതർക്ക് പരിചരണം നൽകാതെ വലിയ തുക ഈടാക്കുന്നതായി ആരോപിച്ച് സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാറാണ് സമൂഹ മാധ്യമങ്ങളിലൂടെ ആദ്യമായി പ്രചാരണം നടത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ 'മാധ്യമം' വാർത്ത നൽകിയതോടെയാണ് കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തിയത്.
ആശുപത്രി ഇപ്പോൾ നടത്തുന്നത് ഡോ. ഹൈദരാലിയിൽനിന്ന് വാടകക്ക് എടുത്ത ഒരു സംഘമാണ്. വാടക നൽകാത്തതിന് കേസ് നടക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.