മാവോവാദികൾക്ക് വേണ്ടി കേസ് നടത്തുന്നത് കുറ്റമല്ല –ഹൈകോടതി
text_fieldsചെന്നൈ: മാവോവാദികൾക്കുവേണ്ടി കേസ് നടത്തുന്നതും അവർക്കുവേണ്ടി അഭിഭാഷകൻ ഹാജരാകുന്നതും കുറ്റകൃത്യമായി കാണാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. തൊഴിൽപരമായി നിയമസഹായം നൽകുന്നത് അഭിഭാഷകെൻറ കടമയാണ്. കേസുകളിൽ പ്രതികളായ മാവോവാദികൾ നിയമസഹായം തേടിയാൽ അത് നൽകുന്നതിൽ അപാകമില്ല.
ജയിലിൽ കഴിയുന്ന പ്രതിയുമായി അഭിഭാഷകൻ കുടിക്കാഴ്ച നടത്തിയാൽ അതിനെ ക്രിമിനൽ ഗൂഢാലോചനയായും കാണാനാവില്ല - പൊലീസ് പ്രതിയാക്കിയ അഭിഭാഷകൻ മുരുകനെ കേസിൽനിന്ന് ഒഴിവാക്കിയ ഉത്തരവിൽ ജസ്റ്റിസ് എം.വി. മുരളീധരൻ വ്യക്തമാക്കി.
ഹൈകോടതിയുടെ മധുര ബെഞ്ചിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് മുരുകൻ. മാവോവാദികളെന്ന് ആരോപിച്ച് നിരവധി നിരപരാധികൾക്കെതിരെ തമിഴ്നാട്ടിൽ കേസ് ചുമത്തിയിട്ടുണ്ടെന്ന് പരാതിയുണ്ട്.
ജയിലിൽ കഴിയുന്നവരെ അഭിഭാഷകൻ സന്ദർശിച്ചാൽ അതിനെ ഗൂഢാലോചനയായി കണ്ട് കേസിൽ പെടുത്തുന്ന സംഭവങ്ങളുമുണ്ട്. മുരുകനെ ഇങ്ങനെ കൂട്ടുപ്രതിയാക്കിയതാണ് ഹൈകോടതിയിൽ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.