എം.എല്‍.എമാര്‍ എവിടെയെന്ന് ഹൈകോടതി
text_fields
ചെന്നൈ: എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ എവിടെയെന്ന മദ്രാസ് ഹൈകോടതിയുടെ ചോദ്യത്തിന് തങ്ങള്‍ സ്വതന്ത്രരെന്ന് റിസോര്‍ട്ടിലുള്ള എം.എല്‍എമാരുടെ പ്രതികരണം. വെള്ളിയാഴ്ച ശശികലപക്ഷത്തെ പ്രതിരോധത്തിലാക്കിയ ഇടപെടലാണ് ജസ്റ്റിസുമാരായ എം. ജയചന്ദ്രന്‍, ടി. മതിവണ്ണന്‍ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായത്. എം.എല്‍.എമാരുടെ വിവരം തേടി നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതിയുടെ ചോദ്യമുണ്ടായത്. എം.എല്‍.എമാര്‍ എവിടെയെന്ന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
ശശികല രഹസ്യ സങ്കതത്തേിലേക്ക് മാറ്റിയ എം.എല്‍.എമാരില്‍ ഒരു വിഭാഗം ഉപവാസത്തിലെന്ന ഹരജിക്കാന്‍െറ വാദത്തത്തെുടര്‍ന്നാണ് ഇവര്‍ എവിടെയെന്ന് കോടതി എടുത്ത് ചോദിച്ചത്.കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ, എം.എല്‍.എമാര്‍ ചെന്നൈയിലെ എം.എല്‍.എ. ഹോസ്റ്റലിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും മാധ്യമവാര്‍ത്തകള്‍കൂടി ശ്രദ്ധിച്ച കോടതി എം.എല്‍.എമാരുടെ അവസ്ഥ സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസത്തെ വാദങ്ങളില്‍ ക്ഷമചോദിച്ച മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇവര്‍ കാഞ്ചീപുരത്തുണ്ടെന്നും ജില്ലാ പൊലീസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കാമെന്നും അറിയിച്ചു. ഇതോടെ മാധ്യമങ്ങള്‍ കാഞ്ചീപുരം ജില്ലയിലെ മഹാബലിപുരത്തുള്ള ഗോള്‍ഡന്‍ ബെ റിസോര്‍ട്ടിന് മുന്നില്‍ കേന്ദ്രീകരിച്ചു. കള്ളപ്പണക്കേസില്‍ ഒരു മാസം മുമ്പ് അറസ്റ്റിലായ ശേഖര്‍ റെഡ്ഡിയുടെതാണ് ഈ റിസോര്‍ട്ട്.
മാധ്യമപ്രവര്‍ത്തകരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിന് പുറത്ത് തടഞ്ഞു. രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 129 എം.എല്‍.എമാരില്‍ 30 പേര്‍ ഉപവാസസമരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത സുരക്ഷയാണ് റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശശികലയുടെ വിശ്വസ്തരായ മന്ത്രിമാരുടെയല്ലാതെ മറ്റു വാഹനങ്ങള്‍ കടത്തിവിടുന്നില്ല. റിസോര്‍ട്ടിലെ സ്ഥിരം സുരക്ഷാസംവിധാനത്തിനു പുറമേ ഗുണ്ടകളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ, എം.എല്‍.എമാരില്‍ ചിലര്‍ റിസോര്‍ട്ടില്‍നിന്ന് പുറത്തത്തെി ഇതു നിഷേധിച്ച് ചാനലുകളില്‍ അഭിമുഖം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.