ബി.ജെ.പി നേതാക്കളുടെ ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിന് ഹൈകോടതി സ്റ്റേ
text_fieldsബംഗളൂരു: ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ ഉൾപ്പെടെ പിൻവലിക്കാനുള്ള കർണാടക സർക്കാറിെൻറ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു.
കർണാടക പീപ്ൾ യൂനിയൻ ഒാഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടന നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെ 61 ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചുകൊണ്ട് ആഗസ്റ്റ് 31ന് യെദിയൂരപ്പ സർക്കാർ ഇറക്കിയ ഉത്തരവിൽ തുടർ നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും ഹൈകോടതി ഉത്തരവിട്ടു.
ടൂറിസം മന്ത്രി സി.ടി. രവി, നിയമമന്ത്രി ജെ.സി മധുസ്വാമി തുടങ്ങിയവർക്കെതിരായ കലാപമടക്കമുള്ള കേസുകളാണ് പിൻവലിച്ചത്. 2017ൽ ഹോസ്പേട്ട് താലൂക്ക് ഒാഫിസിൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വനം മന്ത്രി ആനന്ദ് സിങ്ങിനെതിരായ ക്രിമിനൽ കേസും പിൻവലിച്ചിരുന്നു. മൈസൂരു, കുടക് എം.പി പ്രതാപ് സിംഹ, മാണ്ഡ്യയിലെ സ്വതന്ത്ര എം.പി സുമലത അംബരീഷ്, ബി.ജെ.പി എം.എൽ.എമാരായ ഹല്ലപ്പ ആചാർ, എം.പി രേണുകാചാര്യ എന്നിവർക്കെതിരായ കേസും പിൻവലിച്ചതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.