െറയില്‍വേ സ്റ്റേഷനിലെ ഞെട്ടിക്കുന്ന കാഴ്ച; ൈഹകോടതി സ്വമേധയാ കേസെടുത്തു
text_fieldsന്യൂഡല്‍ഹി: ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ച് മുസഫര്‍പുര്‍ സ്റ്റേഷനില്‍ കിടന്ന അര്വിന ഖാത്തൂനെ സ്വന്തം കുഞ്ഞ് വിളിച്ചുണര്‍ത്തുന്ന കാഴ്ച ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്ന് ബിഹാര്‍ ഹൈകോടതി. വിഡിയോ കണ്ട ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഇടപെടുകയാണെന്ന് വ്യക്തമാക്കി നോട്ടീസ് അയച്ചു.
വാര്‍ത്തയുടെ ഉള്ളടക്കം ശരിയാണെങ്കില്‍ സംഭവം ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്ന് മറ്റൊരു കേസിെൻറ വാദം കേള്‍ക്കലിനിടയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയുടെ 226ാം അനുച്ഛേദം അനുവദിക്കുന്ന അധികാരം ഉപയോഗിച്ച് കോടതി ഇടപെടേണ്ട വിഷയമാണിത്. ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്ന് ഹൈകോടതി പറഞ്ഞു.
മരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം നടന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ മരണകാരണം എന്തായിരുന്നുവെന്നും ശരിക്കും വിശപ്പുകൊണ്ടുതന്നെയാണോ മരിച്ചതെന്നും ഹൈകോടതി ചോദിച്ചു. അവരുടെ കൂടെയുണ്ടായിരുന്നത് ആരായിരുന്നു? നിയമപാലകര്‍ എന്തു നടപടിയാണ് സ്വീകരിച്ചത്? ആചാരപ്രകാരം മൃതദേഹം സംസ്കരിക്കാനുള്ള അവകാശം അവര്‍ക്ക് അനുവദിച്ചുകിട്ടിയോ? അമ്മ മരിച്ച ആ കുഞ്ഞുങ്ങളുടെ സംരക്ഷണം ആര് ഏറ്റെടുത്തു എന്നീ ചോദ്യങ്ങള്‍ക്കും ബിഹാര്‍ സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.