Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2022 4:20 PM GMT Updated On
date_range 23 Nov 2022 4:20 PM GMTഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്‍റിന്‍റെ ഹരജിയിൽ ഹൈകോടതി 29ന് വാദം കേൾക്കും
text_fieldsbookmark_border
പ്രയാഗ്രാജ് (യു.പി): ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിലെ വിഗ്രഹങ്ങളിൽ നിത്യാരാധനക്ക് അനുമതി തേടിയുള്ള ഹരജിയുടെ സാധുത അംഗീകരിച്ച വാരാണസി കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് നൽകിയ പുനഃപരിശോധന ഹരജിയിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി മാറ്റിവെച്ചു. നവംബർ 29ന് കേസിൽ കോടതി വാദം കേൾക്കും.
ആരാധനാലയങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച 1991ലെ നിയമപ്രകാരം ഹരജി നിലനിൽക്കുന്നതല്ലെന്ന് മസ്ജിദ് മാനേജ്‌മെന്റ് വാദമുന്നയിച്ചു.
എന്നാൽ, വാരാണസി കോടതി ഈ വാദം നിരസിച്ചു. തുടർന്നാണ് മസ്ജിദ് മാനേജ്‌മെന്റ് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story