സഫറുല്‍ ഇസ്ലാം ഖാന് ഹൈകോടതി സംരക്ഷണം; ചെയര്മാന് സ്ഥാനം ഡല്‍ഹി സര്‍ക്കാർ തീരുമാനിക്കും
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്മാന് ഡോ. സഫറുല്‍ ഇസ്ലാം ഖാന് രാജ്യദ്രോഹക്കേസിലെ നടപടികളില്‍ നിന്ന് ഡല്‍ഹി ഹൈകോടതി ജൂണ്‍ 22 വരെ ഇടക്കാല സംരക്ഷണം നല്കി. ഖാനെതിരെ ഡല്‍ഹി പൊലീസിെൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് മനോജ് കുമാര്‍ ഓഹ്രിയുടെ ഹൈകോടതി സിംഗിള്‍ ബെഞ്ച് ജൂണ്‍ 22ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്കി.
അതേസമയം ന്യൂനപക്ഷ കമീഷന് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹരജിയില്‍ ഹൈകോടതി ഡിവിഷന് ബെഞ്ച് തീരുമാനം ഡല്‍ഹി സര്‍ക്കാറിന് വിട്ടു. ഇന്ത്യയിലെ ഇസ്ലാമോഫോബിയയെ അപലപിച്ച അറബ് ലോകത്തിന് നന്ദി പറഞ്ഞ ട്വീറ്റിെൻറ പേരില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി ഹൈകോടതി ഇടക്കാല സംരക്ഷണം നല്‍കിയത്. സഫറുല്‍ ഇസ്ലാം ഖാന് വേണ്ടി അഡ്വ. വൃന്ദ ഗ്രോവര്‍ ഹാജരായി. അതേസമയം ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസിെൻറ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ കമീഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് സഫറുല്‍ ഇസ്ലാം ഖാനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ഡല്‍ഹി സര്‍ക്കാറിന് നിര്‍ദേശം നല്കി.
ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ലഫ്റ്റനൻറ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഏപ്രില്‍ 30ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതിയിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. അനുപം ശ്രീവാസ്തവ ബോധിപ്പിച്ചു. നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിച്ച് മേയ് എട്ടിന് മറ്റൊരു നോട്ടീസും ലഫ്റ്റനൻറ് ഗവര്‍ണര്‍ സഫറുല്‍ ഇസ്ലാം ഖാന് അയച്ചിട്ടുണ്ട് എന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് യുക്തിസഹമായ സമയപരിധിക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി സര്‍ക്കാറിന് നിര്‍ദേശം നല്കി ഹരജി തീര്‍പ്പാക്കുകയാണെന്ന് ജസ്റ്റിസുമാരായ രാജീവ് സഹായ് എന്‍ഡ്ലോ, സംഗീത ധിംഗ്ര എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.