ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ സഭയിൽ നാടകീയ രംഗങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.എമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഗവർണർ ജഗ്ദീപ് ധൻഖറിന് ഉദ്ഘാടനപ്രസംഗം മേശപ്പുറത്തു വെച്ച് മടങ്ങേണ്ടിവന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമത്തിന് ഇരയായവരുടെ ഫോട്ടോകളും പോസ്റ്ററുകളും വഹിച്ചാണ് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്. സഭാനടപടികൾ ആരംഭിക്കാൻ അനുവദിക്കണമെന്ന് ഗവർണർ അഭ്യർഥിച്ചെങ്കിലും എം.എൽ.എമാർ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധം തുടർന്നു. ഗവർണർ സഭ വിടാനൊരുങ്ങിയപ്പോൾ, മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ ഭരണകക്ഷി എം.എൽ.എമാർ കാത്തിരിക്കാൻ അഭ്യർഥിച്ചു. തുടർന്ന് ധൻഖർ വീണ്ടും നിയമസഭാംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും വെറുതെയായി. തുടർന്ന് തൃണമൂൽ അംഗങ്ങളും ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. പ്രതിഷേധത്തിൽ പ്രകോപിതനായി, മൂന്നു തവണയാണ് ഗവർണർ സഭ വിടാൻ ശ്രമിച്ചത്. ഒടുവിൽ ധൻഖർ പ്രസംഗം മേശപ്പുറത്തു വെച്ചു മടങ്ങി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.