ഉന്നതതല സമിതിയെ നിയമിച്ച് ജെ.എൻ.യു; വിമർശിച്ച് വിദ്യാർഥി യൂനിയൻ
text_fieldsന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധന അടക്കം വിഷയങ്ങളിൽ വിദ്യാർഥികളുമായുള്ള ഭിന്നത യും സംഘർഷവും പരിഹരിക്കുന്നതിന് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു). ഏഴംഗ ഉന്‍ നതതല സമിതിയെ നിയോഗിച്ചു. വിദ്യാർഥി പ്രതിനിധികളിൽനിന്ന് സമിതി നിർദേശങ്ങൾ സ്വ ീകരിക്കുമെന്ന് രജിസ്ട്രാർ സർക്കുലറിൽ വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടുവരെയാണ് നിർദേശങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ചത്.
അതേസമയം, ഉന്നതതല സമിതി രൂപവത്കരണത്തെ വിദ്യാർഥി യൂനിയൻ വിമർശിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയമിക്കുകയും തെളിവെടുപ്പുകൾ പൂർത്തിയാക്കുകയും ചെയ്തതിനുശേഷമാണ് ജെ.എൻ.യു സമിതിയെ നിയോഗിച്ചതെന്നാണ് ഇവരുടെ ആരോപണം. നവംബർ 18നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സമിതിയെ നിയോഗിച്ചത്.
ജെ.എൻ.യു ഭരണവിഭാഗം ഏഴംഗ കമ്മിറ്റിയെ നിയോഗിച്ച വിവരം വിദ്യാർഥി യൂനിയനെ അറിയിക്കാത്തതും വിമർശന വിധേയമായിട്ടുണ്ട്. െതരഞ്ഞെടുക്കപ്പെട്ട യൂനിയെൻറ സാധുത അംഗീകരിക്കാനുള്ള സാമാന്യ മര്യാദ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സമിതി കാണിച്ചപ്പോഴും ജെ.എൻ.യു ഭരണവിഭാഗം ഇതിന് തയാറായില്ലെന്ന് യൂനിയൻ ചൂണ്ടിക്കാണ്ടി. നാലാഴ്ചയിലധികം നീണ്ട വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് വസ്ത്രധാരണ കോഡ് അടക്കം ചില പരിഷ്കാരങ്ങൾ പിൻവലിക്കാൻ സർവകലാശാല തയാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.