വരുന്നു, ട്രെയിൻ 18; ഇന്ത്യയുടെ വേഗരാജൻ
text_fieldsവാരാണസി: ഗതിമാൻ എക്സ്പ്രസിനെയും ശതാബ്ദി എക്സ്പ്രസിെനയും മറന്നേക്കൂ. ഇനി ട ്രെയിൻ 18െൻറ കാലമാണ്. രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായി മാറാൻ ഇൗ പുതിയ താരം എത്ത ുകയാണ്, ഇൗ വർഷം പൂർത്തിയാവുന്നതിനുമുമ്പ്. ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്ക ് പകരക്കാരനായാണ് ഇവയെത്തുക. ട്രെയിൻ 18 പരമ്പരയിലെ ആദ്യ ട്രെയിൻ തെൻറ മണ്ഡലമായ വ ാരാണസിയിൽ ഇൗമാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഒാഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തിടെ പരീക്ഷണയോട്ടം നടത്തിയപ്പോൾ മണിക്കൂറിൽ 180 കി.മീ. വരെ വേഗമെടുത്ത ട്രെയിൻ 18 ഇന്ത്യയുടെ വേഗരാജനായി മാറിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ െട്രയിൻ ഡൽഹി-ഝാൻസി റൂട്ടിൽ സർവിസ് നടത്തുന്ന ഗതിമാൻ എക്സ്പ്രസാണ്. മണിക്കൂറിൽ 160 കി.മീ. ആണ് പരമാവധി വേഗം. ഡൽഹി-ബാന്ദ്ര രാജധാനി എക്സ്പ്രസ്, ഡൽഹി-ഹബീബ്ഗഞ്ച് ശതാബ്ദി എക്സ്പ്രസ് (മണിക്കൂറിൽ 150 കി.മീ വീതം) എന്നിവയാണ് തൊട്ടടുത്ത്. വാരാണസിക്കും ഡൽഹിക്കുമിടയിലായിരിക്കും ഇൗ ട്രെയിൻ സർവിസ് നടത്തുക.
ഇൗ ട്രെയിനിന് മണിക്കൂറിൽ 140 കി.മീ ആയിരിക്കും പരമാവധി വേഗം. എന്നാൽ, അടുത്ത വർഷം മാർച്ചിൽ സർവിസ് തുടങ്ങുന്ന ഡൽഹി-ഹബീബ്ഗഞ്ച് സർവിസിനുപയോഗിക്കുന്ന ട്രെയിൻ 18 മണിക്കൂറിൽ 200 കി.മീ വേഗം തൊടും. ഡൽഹി-വാരാണസി, ഡൽഹി-ഹബീബ്ഗഞ്ച് എന്നിവക്കുപുറമെ ഡൽഹി-ലഖ്നോ, ഡൽഹി-കൽക, ഡൽഹി-അമൃത്സർ എന്നീ ശതാബ്ദി എക്സ്പ്രസുകളും അടുത്ത മാർച്ചോടെ ട്രെയിൻ 18ന് വഴിമാറും.
രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിൻ കൂടിയാണിത്. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറി നിർമിച്ച ട്രെയിൻ 18െൻറ ചെലവ് 100 കോടി രൂപയാണ്. വൈഫൈ, ജി.പി.എസ് കേന്ദ്രീകൃത യാത്രവിവര സംവിധാനം, ടച്ച് ഫ്രീ ബയോ വാക്വം ടോയ്ലറ്റ്, എൽ.ഇ.ഡി ലൈറ്റിങ്, കാലാവസ്ഥ നിയന്ത്രണ സംവിധാനം എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. 52 സീറ്റുകൾ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാർട്ട്മെൻറുകളും 78 സീറ്റുകൾ വീതമുള്ള ട്രെയ്ലർ കോച്ചുകളുമുണ്ടാവും. ട്രെയിനിെൻറ ഗതിക്കനുസരിച്ച് തിരിയുന്ന സീറ്റുകളാണ് എക്സിക്യൂട്ടീവ് കമ്പാർട്ട്മെൻറുകളുടെ പ്രത്യേകത.
അതിനിടെ, ഡൽഹി -ആഗ്ര പരിശീലന ഒാട്ടത്തിനിടയിൽ ട്രെയിൻ18ന് നേരെ വ്യാഴാഴ്ച കല്ലേറുണ്ടായി. കല്ലേറിൽ െട്രയിനിെൻറ ഒരു ചില്ല് തകർന്നതായി ചീഫ് ഡിസൈൻ എൻജിനീയർ ശ്രീനിവാസ് പറഞ്ഞു. 181 കി.മീ. എത്തിയപ്പോഴാണ് പുറത്തുനിന്ന് കല്ലുകൾ പാഞ്ഞുവന്നത്. കുറ്റവാളിയെ ഉടൻ പിടികൂടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.