മത്സ്യത്തൊഴിലാളിയുടെ മരണം: കേന്ദ്രം ശക്തമായി പ്രതികരിക്കണമെന്ന് ഡി.എം.കെ
text_fieldsചെന്നൈ: രാമേശ്വരത്ത് ശ്രീലങ്കൻ സേനയുടെ വെടിയേറ്റു ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ രംഗത്ത്. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ നോക്കുക്കുത്തിയാവരുതെന്നും സ്റ്റാലിൻ പറഞ്ഞു.
മത്സ്യത്തൊഴിലാളിയുടെ മരണത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം കനക്കുകയാണ്. രാമേശ്വരം അടക്കമുള്ള തീരദേശ മേഖലകളിൽ ജനങ്ങൾ പ്രതിഷേധ ധർണ ആരംഭിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാമേശ്വരം സന്ദർശിക്കണമെന്നും സമാനരീതിയിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പു നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം, മരണപ്പെട്ട ബ്രിസ്റ്റോയുടെ കുടുംബത്തിന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ ധനസഹായവും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Protest in Rameshwaram(TN) after an Indian fisherman was shot dead by Srilankan Navy pic.twitter.com/N9Mh8e3Rev
— ANI (@ANI_news) March 7, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.