ഹൈകോടതി ജഡ്ജിമാരുെട നിയമനം:120 പേരുകൾ കൊളീജിയത്തിന് നൽകും
text_fieldsന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുെട നിയമനത്തിന് നിയമമന്ത്രാലയം തയാറാക്കിയ 120ഒാളം പേരുകളടങ്ങിയ പട്ടിക ഇൗയാഴ്ച സുപ്രീംകോടതി കൊളീജിയത്തിന് കൈമാറും. വിവിധ ഹൈകോടതികളിലെ കൊളീജിയം കേന്ദ്ര സർക്കാറിന് നൽകിയ പേരുകളാണിത്. ശിപാർശ ചെയ്യപ്പെട്ടവരുടെ പശ്ചാത്തലം കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുെട (െഎ.ബി) സഹായത്തോടെ ശേഖരിച്ചു വരികയാണ്.
ഇൗയാഴ്ച അവസാനത്തോടെ സുപ്രീംകോടതി കൊളീജിയത്തിന് പട്ടിക പൂർണമായും നൽകുമെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
13 ൈഹകോടതികളിൽ ജഡ്ജിമാരായി നിയമിക്കാൻ 69 പേരുകൾ ഇതിനകം കൈമാറിയിട്ടുണ്ട്. 50 പേരുകൾകൂടി ഉടൻ കൈമാറാനുള്ള നടപടി മന്ത്രാലയം പൂർത്തിയാക്കി വരികയാണ്. ഹൈകോടതികളിലെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇൗയിടെ പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.