13 ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രം തിരിച്ചയച്ചു
text_fieldsന്യൂഡല്‍ഹി: അലഹബാദ് ഹൈകോടതിയില്‍ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 13 ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. വിവിധ ഹൈകോടതികളിലെ നിയമനത്തിനായി, സ്ഥാനമൊഴിഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നല്‍കിയ 37 പേരുടെ പട്ടികയിലെ 13 പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. കൊളീജിയം പലവട്ടം ശിപാര്‍ശ ചെയ്തിട്ടും കേന്ദ്രം പേരുകള്‍ തിരിച്ചയക്കുകയായിരുന്നു.
ശിപാര്‍ശകള്‍ പുന$പരിശോധിക്കാന്‍ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി കൊളീജിയത്തോടാവശ്യപ്പെട്ടു.
അലഹബാദ് ഹൈകോടതിയിലേക്കുള്ള 13 പുതിയ ജഡ്ജിമാരുടെ പേരുകളില്‍ അനൗചിത്യമുണ്ടെന്നും രോഹതഗിപറഞ്ഞു. ഗുജറാത്ത് ഹൈകോടതിയില്‍നിന്ന് ഒരു ജഡ്ജിയെ സ്ഥലംമാറ്റുന്നതില്‍ സര്‍ക്കാര്‍ മന$പൂര്‍വം വീഴ്ചവരുത്തിയതായി വാദത്തിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനിയും ഗുജറാത്ത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് യതിന്‍ ഓജയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.