ഉയർന്ന പി.എഫ് പെൻഷൻ: കുടിശ്ശിക തിരിച്ചടക്കാൻ മൂന്നു മാസം സമയം
text_fieldsന്യൂഡൽഹി: വ്യവസായ തൊഴിലാളികൾക്ക് ഉയർന്ന ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നതിനായി തുക തിരിച്ചടക്കാനും സമ്മതമറിയിക്കാനും മൂന്നു മാസത്തെ സമയം നൽകുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). പ്രത്യേക അപേക്ഷ ഇതിനായി സമർപ്പിക്കണം. ഇ.പി.എഫ് ഫീൽഡ് ഓഫിസർമാർ വരിക്കാർക്കും പെൻഷൻകാർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകും. 15,000 രൂപക്കു മുകളിൽ മാസശമ്പളത്തിന്റെ 1.16 ശതമാനം തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് നൽകും.
2014 സെപ്റ്റംബർ ഒന്നു മുതൽ മുൻകാലപ്രാബല്യത്തോടെ ഇത് നടപ്പാക്കും. അടുത്തിടെയാണ് തൊഴിൽ മന്ത്രാലയം 1.16 ശതമാനം പെൻഷൻ ഫണ്ടിലേക്കു മാറ്റാൻ തീരുമാനിച്ചത്. മുൻകാലങ്ങളിൽ ലഭിച്ച പലിശയും ഉയർന്ന പെൻഷനായി തിരിച്ചടക്കണം. ഇ.പി.എഫ് അക്കൗണ്ടിൽ പണമുള്ളവർക്ക് സമ്മതപത്രം നൽകിയാൽ മാത്രം മതി.
തുക പെൻഷൻ ഫണ്ടിലേക്കു മാറും. അക്കൗണ്ടിൽ പണമില്ലാത്തവർ ചെക്കായും മറ്റും തിരിച്ചടക്കണം. എത്ര തുക തിരിച്ചടക്കണമെന്നതും ഇവ കണക്കുകൂട്ടുന്നത് സംബന്ധിച്ചും പിന്നീട് സർക്കുലർ ഇറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.