ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽപാലം ജമ്മു-കശ്മീരിൽ 2022ൽ പൂർത്തിയാകും
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽ പാലം ജമ്മു -കശ്മീരിലെ ചിനാബ് നദിക്കു കുറുകെ 2022ഓടെ തയാറാകും. കശ്മീർ താഴ്വരയെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെ 2022 ഡിസംബറിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പാലത്തിെൻറ മധ്യഭാഗത്ത് 467 മീറ്റർ ഉയരമുണ്ട്. ഡൽഹിയിലുള്ള പ്രശസ്തമായ ഖുതുബ് മിനാറിെൻറ ഉയരം 72 മീറ്ററും പാരിസിലെ ഈഫൽ ഗോപുരത്തിേൻറത് 324 മീറ്ററുമാണ്. പരമാവധി മണിക്കൂറിൽ 266 കിലോമീറ്ററാണ് പാലത്തിൽ കാറ്റിെൻറ വേഗമെന്ന് അധികൃതർ വ്യക്തമാക്കി. ഉന്നത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലം നിർമാണം ഊർജിതമായി നടക്കുന്നുണ്ട്.
പദ്ധതിയിലുൾപ്പെട്ട വിവിധ മേഖലകളായ ഉധംപുർ -കത്ര (25 കിലോമീറ്റർ), ബനിഹൽ-ഖ്വാസിഗുണ്ട് (18 കിലോമീറ്റർ), ഖ്വാസിഗുണ്ട്- ബാരാമുല്ല (118 കിലോമീറ്റർ) റെയിൽപാതകൾ കമീഷൻ ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന കത്ര- ബനിഹൽ (111 കിലോമീറ്റർ) മേഖലയുടെ നിർമാണം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായുള്ള 174 കിലോമീറ്റർ തുരങ്കത്തിെൻറ 126 കിലോമീറ്റർ ഭാഗം പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.