Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസ്​താനക്കെതിരെ...

അസ്​താനക്കെതിരെ തെളിവുണ്ടെന്ന്​​ അലോക്​ വർമ്മയുടെ സത്യവാങ്​മൂലം

text_fields
bookmark_border
അസ്​താനക്കെതിരെ തെളിവുണ്ടെന്ന്​​ അലോക്​ വർമ്മയുടെ സത്യവാങ്​മൂലം
cancel

ന്യൂഡൽഹി: സി.ബി.​െഎ സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്​താന അഴിമതി നടത്തിയതിന്​ ശക്​തമായ തെളിവുകളു​ണ്ടെന്ന്​ മുൻ ഡയറക്​ടർ അലോക്​ വർമ്മ. ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ അലോക്​ വർമ്മ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​.

രാകേഷ്​ അസ്​താന അഴിമതി നടത്തിയതിന്​ വ്യക്​തമായ തെളിവുകളുണ്ട്​. അസ്​താനക്കെതിരെ കേസെടുക്കുന്നതിന്​ കേന്ദ്രസർക്കാറി​​​െൻറ അനുമതി ആവശ്യമില്ല. സി.ബി.​െഎയുടെ വിശ്വാസ്യത തിരിച്ച്​ പിടിക്കാൻ അസ്​താനക്കെതിരെ അന്വേഷണം നടത്തേണ്ടത്​ അത്യാവശ്യമാണെന്നും അദ്ദേഹം സത്യവാങ്​മൂലത്തിൽ വ്യക്​തമാക്കി. അസ്​താന തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ വസ്​തുതാ വിരുദ്ധമാ​െണന്നും പരാതിക്കാര​​​െൻറ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സി.ബി.​െഎയിലെ തമ്മിലടി വിവാദത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന്​ നിലവിൽ നിർബന്ധിത അവധിയിലാണ്​ ​അലോക്​ വർമ. സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ മാറ്റിനിർത്തിയതിനെതിരെ അലോക്​ വർമ്മ നൽകിയ ഹരജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtrakesh asthanamalayalam newsAlok Verma
News Summary - Highly Incriminating’ Evidence Found Against Rakesh Asthana-India news
Next Story