ഉത്തരാഖണ്ഡിൽ കനത്തമഴ: ബദ്രീനാഥിൽ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്‍റെ ഒരു ഭാഗം ഒഴുകിപോയി. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് തീർഥാടകർ റോഡിന്‍റെ ഇരുവശങ്ങളിലും കുടുങ്ങി.
'ലംബാഗഡിലെ ഖച്ച്ഡ ഡ്രെയിനിൽ വെള്ളം കയറിയതിനെ തുടർന്ന് ബദരിനാഥ് എൻഎച്ച്-7 ന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഹൈവേയുടെ ഇരുവശങ്ങളിലും തീർഥാടകർ കുടുങ്ങിയിട്ടുണ്ട്' -ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസം നൈനിറ്റാളിലെ ഭാവാലി റോഡിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് പൂർണ്ണമായും തകർന്നെന്നും പുനഃസ്ഥാപിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നും നൈനിറ്റാൾ ഡി.എം ധീരജ് സിങ് ഗാർബിയൽ പറഞ്ഞു.
അതേസമയം ജൂലൈ 29 മുതൽ അടുത്ത നാല് ദിവസത്തേക്ക് ഡെറാഡൂണിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡെറാഡൂൺ, നൈനിറ്റാൾ, തെഹ്‌രി, പൗരി, ചമ്പാവത്ത്, ബാഗേശ്വർ എന്നീ പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.