ഹിമാചലിൽ കനത്ത മഴ, മണ്ണിടിച്ചിൽ; അഞ്ചുപേർ മണ്ണിനടിയിൽ കുടുങ്ങി
text_fieldsഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ. സോളൻ ജില്ലയിലെ കണ്ഡഹാർ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ അഞ്ചുപേർ മണ്ണിനടിയിൽ കുടുങ്ങി. ഇവരിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് വിവിധയിടങ്ങളിൽ ഗതാഗതം താറുമാറായി.
സംസ്ഥാനത്തെ ഉൾനാടൻ റോഡുകളിലുൾപ്പെടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതോടെ വിനോദ സഞ്ചാരികളുൾപ്പെടെ നൂറുകണക്കിന് പേർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
ഛണ്ഡീഗഡ് - മണാലി ദേശീയപാത 21ൽ മണാലി പട്ടണം വരെയും ഛണ്ഡീഗഡ് -ഷിംല ദേശീയ പാത അഞ്ചിൽ ജാബ്ലി ടൗൺ വരെയും ഗതാഗതം നിരോധിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുള്ളതിനാൽ കിനൗറ ജില്ലയിലേക്കുള്ള വാഹന ഗതാഗതവും നിരോധിച്ചു. കനത്ത മഴയെ തുടർന്ന് ഷിംല, മണാലി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.