ഹിജാബ് നിരോധനം: പ്രതിഷേധത്തിൽ പങ്കെടുത്ത 10 വിദ്യാർഥിനികൾക്കെതിരെ കേസ്
text_fieldsബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് 10 വിദ്യാർഥിനികൾക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസ്. ഫെബ്രുവരി 17ന് കോളജിന് മുന്നിലായിരുന്നു പെൺകുട്ടികളുടെ പ്രതിഷേധം.
സെക്ഷൻ 144 പ്രകാരമാണ് പെൺകുട്ടികൾക്കെതിരെ കേസ്. തുംകുറിലെ ഗവൺമെന്‍റ് പി.യു കോളജിലാണ് സംഭവം. ഹിജാബ് കേസിൽ കർണാടക ഹൈകോടതിയിൽ വാദം തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാറിന്‍റെ നടപടി. നേരത്തെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കർണാടക ഹൈകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചിരുന്നു.
ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ ഒന്നെല്ലന്നായിരുന്നു സർക്കാർ നിലപാട്. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.