ഹിജാബ്: കേസ് ഹോളി അവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ഹോളി അവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രീംകോടതി.
വിഷയം അടിയന്തരമായി കേൾക്കണമെന്നും നിരവധി വിദ്യാർഥിനികളുടെ പരീക്ഷകളെ ബാധിക്കുമെന്നും മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ബോധിപ്പിച്ചപ്പോൾ മറ്റുള്ളവരും വിഷയം പരാമർശിച്ചിട്ടുണ്ടെന്നും നോക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ മറുപടി നൽകി. തങ്ങൾക്ക് സമയം നൽകണമെന്നും ഹോളി അവധി കഴിഞ്ഞ് കാണാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നിരവധി പെൺകുട്ടികൾ പരീക്ഷ എഴുതാനിരിക്കുന്നതാണ് കേസിെൻറ അടിയന്തര സ്വഭാവമെന്ന് സഞ്ജയ് ഹെഗ്ഡെ വാദിച്ചു. മറ്റുള്ളവരും പരാമർശിച്ചിട്ടുണ്ടെന്നും നമുക്ക് കാണാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിെൻറ ആദ്യ പ്രതികരണം.
ഇതിൽ തൃപ്തനാകാതെ പരീക്ഷകൾ തുടങ്ങുകയാണെന്നും കേസിന് അടിയന്തര സ്വഭാവമുണ്ടെന്നും ഹെഗ്ഡെ ആവർത്തിച്ചു. ഹൈകോടതി വിധിക്കെതിരെ നിബ നാസ്, അലിഷ ശിഫാത് എന്നീ വിദ്യാർഥിനികളാണ് പ്രത്യേകാനുമതി ഹരജികളുമായി സുപ്രീംകോടതിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.