Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജഡ്ജിമാരിൽ ഒരാൾക്ക്​...

'ജഡ്ജിമാരിൽ ഒരാൾക്ക്​ സുഖമില്ല': ഹിജാബ്​ കേസ് ഇനിയും പരിഗണിക്കാത്തതിനെ കുറിച്ച്​ ചീഫ്​ ജസ്റ്റിസിന്റെ ​മറുപടി

text_fields
bookmark_border
ജഡ്ജിമാരിൽ ഒരാൾക്ക്​ സുഖമില്ല: ഹിജാബ്​ കേസ് ഇനിയും പരിഗണിക്കാത്തതിനെ കുറിച്ച്​ ചീഫ്​ ജസ്റ്റിസിന്റെ ​മറുപടി
cancel

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകർ ആവർത്തിച്ച്​ ആവശ്യപ്പെട്ടിട്ടും ഹിജാബ്​ കേസ്​ സുപ്രീംകോടതി പരിഗണിക്കാത്തതിനെ കുറിച്ച്​ ചോദിച്ചപ്പോൾ ഹിജാബ്​ കേസ്​ കേൾക്കാൻ ജഡ്ജിക്ക്​ സുഖമില്ല എന്ന്​ ചീഫ്​ ജസ്റ്റിസ്​ എൻ.വി രമണയുടെ മറുപടി. മുതിർന്ന സുപ്രീംകോടതി അഭിഭാഷക മീനാക്ഷി ​അറോറ കർണാടകയിലെ ഹിജാബ്​ നിരോധനത്തിനെതിരായ ഹരജി ചൊവ്വാഴ്ച വീണ്ടുമൊരിക്കൽ കൂടി സുപ്രീംകോടതിയിൽ പരാമർശിച്ചപ്പോഴാണ്​ ചീഫ്​ ജസ്റ്റിസ്​ ഈ മറുപടി നൽകിയത്​.

മീനാക്ഷി അറോറ കേസ്​ പരാമർശിച്ചു തുടങ്ങിയപ്പോഴേക്കും ''ഈ കേസ്​ കേൾക്കാൻ താൻ ഒരു ബെഞ്ച്​ ഉണ്ടാക്കുമെന്നും ജഡ്ജിമാരിൽ ഒരാൾക്ക്​ സുഖമില്ലെന്നും'' പറഞ്ഞ്​ ചീഫ്​ ജസ്റ്റിസ്​ ഇടപെട്ടു. ചീഫ്​ ജസ്റ്റിസിന്‍റെ മറുപടിയിൽ തൃപ്തയാകാതിരുന്ന മീനാക്ഷി ​അറോറ ''മാർച്ചിൽ സമർപ്പിച്ച ഹരജിയിൽ നന്നെ ചുരുങ്ങിയത്​ ഒരു തിയതിയെങ്കിലും നൽകാമായിരുന്നു'' എന്ന്​ പ്രതികരിച്ചപ്പോൾ 'കാത്തിരിക്കൂ. ജഡ്ജിമാർക്ക്​ എല്ലാർക്കും സുഖമായിരുന്നുവെങ്കിൽ കേസ്​ വരുമായിരുന്നു' എന്നായിരുന്നു ചീഫ്​ ജസ്റ്റിസിന്‍റെ പ്രതികരണം.

രണ്ടാഴ്ച മുമ്പ്​ പ്രശാന്ത്​ ഭൂഷൺ ചീഫ്​ ജസ്റ്റിസിനോട്​ ഹിജാബ്​ കേസ്​ പരിഗണിക്കാത്തത്​ ചുണ്ടിക്കാട്ടിയപ്പോൾ അടുത്തയാഴ്​ച കേൾക്കാ​മെന്നായിരുന്നു ചീഫ്​ ജസ്റ്റിസ്​ പറഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijabNV ramanahijab case
News Summary - Hijab case appeal "Judge unwell:" CJI NV Ramana says will constitute bench but refuses to give date of hearing
Next Story